DCBOOKS
Malayalam News Literature Website

കര്‍ഷകറിപ്പബ്ലിക്ക്

സുധീഷ് കോട്ടേമ്പ്രം

ആയുധശേഷിയുടെയും സാംസ്‌കാരികപൈതൃകത്തിന്റെയും പ്രദര്‍ശനവേദിയാവാറു
ള്ള റിപ്പബ്ലിക് പരേഡ് ഒരു വശത്തും കര്‍ഷകജാഥ മറ്റൊരുവശത്തും ഒരേദിവസം ഇന്ത്യ സാക്ഷ്യം വഹിച്ചു എന്നത് പ്രതീകാത്മക ഇന്ത്യയും യഥാര്‍ത്ഥ ഇന്ത്യയും തമ്മിലുള്ള അന്തരത്തെ തുറന്നുകാട്ടുന്നതായി. അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകസമരം രാജ്യത്തോട് പറയുന്നു. സമകാലിക ഇന്ത്യയിലെ കര്‍ഷകരോഷം
പൊടുന്നനെ ഉണ്ടായതല്ല എന്നതാണ് വാസ്തവം.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനിയമങ്ങള്‍ക്കെതിരെ ഡെല്‍ഹി അതിര്‍ത്തികളില്‍ സംയുക്ത കിസാന്‍ മോര്‍ച്ച നടത്തിവരുന്ന സമരം രണ്ടുമാസങ്ങള്‍ പിന്നിട്ടു. നാള്‍ക്കുനാള്‍ സമരത്തോടൊപ്പം അണിചേരാന്‍ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള നിരവധി മനുഷ്യര്‍ എത്തിക്കൊണ്ടിരിക്കുന്നു. ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്റ്റര്‍ റാലി, വാസ്തവത്തില്‍ ‘കര്‍ഷക റിപ്പബ്ലിക്’ എന്ന വാഗ്‌രൂപത്തിലേക്ക് വാര്‍ത്താചാനലുകളെ എത്തിച്ചു എന്നത് നിസ്സാരകാര്യമല്ല. യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഒരു കാര്‍ഷിക റിപ്പബ്ലിക് ആണെന്നതും അതില്‍ അഭിമാനിക്കേണ്ടതുമാണെങ്കിലും, വ്യാജപ്രതിനിധാനങ്ങളുടെയും കോര്‍പ്പറേറ്റ്‌വത്കരണത്തിന്റെയും ദല്ലാള്‍മാരായി മാറിയ ഭരണകൂടതന്ത്രം പരസ്യവിമര്‍ശനത്തിന് പാത്രമാവുകയാണ് ‘കര്‍ഷകറിപ്പബ്ലിക്’ എന്ന വീണ്ടെടുക്കലിലൂടെ. സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും രൂപപ്പെടേണ്ടുന്ന ജനാധിപത്യസംവിധാനത്തെ ഒന്നാകെ അട്ടിമറിക്കുകയോ അപഹസിക്കുകകയോ ചെയ്യുകയാണ് ചര്‍ച്ചകള്‍ നടത്തിയിട്ടും അനുനയത്തിന് തയ്യാറാവാത്ത കേന്ദ്രസര്‍ക്കാരിന്റെ നയം. ആയുധശേഷിയുടെയും സാംസ്‌കാരികപൈതൃകത്തിന്റെയും പ്രദര്‍ശനവേദിയാവാറുള്ള റിപ്പബ്ലിക് പരേഡ് ഒരു വശത്തും കര്‍ഷകജാഥ മറ്റൊരുവശത്തും ഒരേദിവസം ഇന്ത്യ സാക്ഷ്യം വഹിച്ചു എന്നത് പ്രതീകാത്മക ഇന്ത്യയും യഥാര്‍ത്ഥ ഇന്ത്യയും തമ്മിലുള്ള അന്തരത്തെ തുറന്നുകാട്ടുന്നതായി. pachakuthiraഅഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകസമരം രാജ്യത്തോട് പറയുന്നു. സമകാലിക ഇന്ത്യയിലെ കര്‍ഷകരോഷം പൊടുന്നനെഉണ്ടായതല്ല എന്നതാണ് വാസ്തവം.

ഒന്നിനൊടൊന്ന് ഒട്ടിനില്‍ക്കുന്ന മൂന്ന് ബില്ലുകള്‍ ജനാധിപത്യ പ്രക്രിയകളെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് സത്യസന്ധമായ വോട്ടെടുപ്പിലൂടെയല്ലാതെ പാസ്സാക്കിയെടുത്ത കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിരനടപടിമൂലമാണ് കര്‍ഷക യൂണിയനുകള്‍ സംഘടിതമായി സമരരംഗത്തേക്കിറങ്ങാന്‍ നിര്‍ബന്ധിതമായത്. എങ്കിലും മൂന്ന് പതിറ്റാണ്ടെങ്കിലുമായി ഇന്ത്യയില്‍തുടര്‍ന്നുപോരുന്ന കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ പതനം അതിന്റെ അടിക്കല്ലില്‍ തൊടുന്ന കാഴ്ചയാണ്ഇപ്പോള്‍ നാം കാണുന്നത്. നാഷണല്‍ ക്രൈം റൊക്കോര്‍ഡ് ബറോയുടെ കണക്കുപ്രകാരം ദിവസവും ഇരുപത്തിയെട്ട് കര്‍ഷകര്‍ എങ്കിലും ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നു എന്നത് നമ്മെ ഞെട്ടിക്കുന്നില്ല എങ്കില്‍, ഈ സമരത്തിന്റെ സാംഗത്യവും
നമ്മെ ഞെട്ടിക്കാന്‍ പോവുന്നില്ല.പരമ്പരാഗതമായി കാര്‍ഷികവിഭവങ്ങള്‍ കൈമാറി വന്ന നാട്ടുചന്തകള്‍ ഇല്ലാതാക്കുന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ എവിടെയും
വില്ക്കാമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും, പരോക്ഷമായി അവ ആരാവുംകൈക്കലാക്കുക എന്ന് ഇന്ന് പകല്‍പോലെ വ്യക്തമായിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി കോര്‍പ്പറേറ്റ്‌വത്കരണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനം ഇന്ത്യയുടെ നട്ടെല്ലായ കാര്‍ഷികവൃത്തിയെയും കൊള്ളലാഭമുണ്ടാക്കാന്‍ വിട്ടുകൊ
ടുക്കുന്നതാണ് പുതിയ നിയമനിര്‍മ്മാണങ്ങള്‍.

ഈ സമരം ജനജീവിതത്തിന്റെ അടിസ്ഥാനങ്ങളിലേക്ക് ചൂഴ്ന്നുനില്‍ക്കുന്ന സമരമാണ്. ഈ സമരം തോല്‍ക്കരുതാത്ത സമരമാണ്. ഉണ്ണുമ്പോള്‍ അരിയെവിടെനിന്നു വരുന്നു എന്നോര്‍ക്കാന്‍ സാധിക്കാത്ത അത്രയും ഉപഭോഗതല്പരരായി മാറിക്കഴിഞ്ഞ കേരളീയ മധ്യവര്‍ത്തിജീവിതത്തിന് ഒരുപക്ഷേ എളുപ്പം പിടികിട്ടിയെന്നുവരില്ല കര്‍ഷക സമരത്തിന്റെ ജീവനാഡി. ഉത്തരേന്ത്യന്‍ കാര്‍ഷിക ഗ്രാമങ്ങളിലെ ജീവിതവുമായി
താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ കാര്‍ഷികപ്രേമം കാല്പനികമാവാനുള്ള വഴികളേറേയുണ്ട്. എങ്കിലും, ഇപ്പോഴും അവശേഷിക്കുന്ന നെല്പാടങ്ങളില്‍ നിന്നും തെങ്ങിന്‍തോപ്പുകളില്‍നിന്നും കൈയകലത്തിലാണ് നമ്മെ ഊട്ടുന്ന അയല്‍നാടിന്റെ കരങ്ങള്‍.സമരം ചെയ്യുക എന്നത് ജനാധിപത്യപ്രക്രിയയിലെ അവകാശമാണെങ്കില്‍ ആ സമരത്തെ ആവുംവിധം അവഗണിക്കുക എന്നതോ അടിച്ചമര്‍ത്തുക എന്നതോ ആണ് ജനതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. പുതിയ നിയമങ്ങളുടെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് ജനാധിപത്യഇന്ത്യയിലെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിട്ടില്ലാത്ത ഇക്കണോമിസ്റ്റുകളും കാര്‍ഷികവിദഗ്ധരും ചര്‍ച്ച ചെയ്യട്ടെ. കര്‍ഷകരെ കേള്‍ക്കാന്‍ ഭരണകൂട സംവിധാനം ഇനിയുമുണരട്ടെ.അതുവരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുക മാത്രമാണ് അന്നം മുട്ടാതിരിക്കാനുള്ള വഴി എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. മതാത്മകമാക്കിയും, തദ്ദേശീയ താല്പര്യങ്ങള്‍ മുന്നോട്ടുവെച്ചും, തീവ്രവാദ ആരോപണങ്ങള്‍ അഴിച്ചുവിട്ടും സമരത്തെ അസ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ സഹായ പരിവാരങ്ങളും ഗോദി മീഡിയകളും നിരന്തരം പരിശ്രമിച്ചിട്ടും സമരപരിപാടികള്‍ പിന്നോട്ടടിച്ചില്ല. കൂടുതല്‍ക്കൂടുതല്‍ ശക്തിപകര്‍ന്നും ജനാധിപത്യ ഇന്ത്യയുടെ സംവാദപരിസരത്തെ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമവും ഈ സമരത്തെ ഊര്‍ജ്ജവത്താക്കുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.