DCBOOKS
Malayalam News Literature Website

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന്, ശാസ്ത്രരചനയ്ക്കുള്ള പുരസ്‌കാരം വൈശാഖന്‍ തമ്പിക്ക്

 

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍ നല്‍കുന്ന ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന്. സാഹിത്യ സാംസ്‌കാരികരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ശാസ്ത്രരചനയ്ക്കുള്ള പുരസ്‌കാരം ഡോ വൈശാഖന്‍ തമ്പിക്ക് ലഭിച്ചു. പതിനായിരം രൂപയാണ് പുരസ്‌കാരത്തുക.

28ന് പട്ടം മുണ്ടശ്ശേരി ഫൗണ്ടേഷന്‍ ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തില്‍ മുന്‍മന്ത്രി തോമസ് ഐസക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച വൈശാഖന്‍ തമ്പിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.