DCBOOKS
Malayalam News Literature Website

തവളകൾ നീന്തുന്ന അന്യഗ്രഹങ്ങൾ

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദി 3ൽ  “ജീവപരിണാമം അന്യഗ്രഹങ്ങളിൽ സംഭവവിച്ചിട്ടുണ്ടാവുമോ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ. ദിലീപ് മമ്പള്ളിൽ, ഡോ. പ്രവീൺ ഗോപിനാഥ്, ഡോ. രതീഷ് കൃഷ്ണ, കൃഷ്ണ പ്രസാദ് ആർ, സംഗീത ചേനംപുല്ലിഎന്നിവർ പങ്കെടുത്തു.

അന്യഗ്രഹങ്ങളിൽ തവളകൾ നീന്തുന്നുണ്ടോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടായിരുന്നു വേദി മൂന്നിൽ ചർച്ചയും തുടർന്നുള്ള ചിന്തകൾക്കും തുടക്കംകുറിച്ചത്.  ജീവന്റെ തുടക്കം എന്ന പരിണാമം ഭൂമിയിൽ മാത്രമല്ല അതിനു പുറത്തും ജീവൻ ഉടലെടുത്തിരുന്നോ എന്നും 450 കോടി വർഷങ്ങൾക്കു മുമ്പ് ഭൂമി ഉണ്ടായ ആദ്യ കാലം മുതൽ ഭൂമിയിൽ തന്മാത്രകൾ ഉടലെടുത്തിരുന്ന ആർ എൻ എ, ഡി എൻ എ മോളിക്കിളുകൾ ഉണ്ടാവുമ്പോഴാണ് ജീവൻ പൂർണമാവുന്നതെന്നും ഡോ. രതീഷ് കൃഷ്ണ ചർച്ചയിൽ അഭിപ്രായപ്പെട്ടു. ഭൂമിയെ മുൻനിർത്തിയുള്ള ഉൾകാഴ്ച്ചകൾ മാത്രമാണ് മറ്റു ഗ്രഹങ്ങളിലേക്കുള്ള ജീവന്റെ അന്വേഷണം എന്നും എന്നാൽ ജീവന്റെ പൂർണ്ണ സാന്നിധ്യമുള്ള ഒരു ഗ്രഹവും ഇന്നേവരെ ശാസ്ത്രം ലോകം കണ്ടെത്തിയിട്ടില്ലന്ന് ഡോ. കൃഷ്ണ പ്രസാദ് കൂട്ടിച്ചേർത്തു. ചൊവ്വയിലാണ് ജീവന്റെ സാനിധ്യം ഉള്ളതായി ശാസ്ത്രലോകം കണക്കാക്കുന്നതെന്നും “പ്രൊജക്റ്റ്‌ സെറ്റി” പോലുള്ള പരീക്ഷങ്ങൾ അതിനുവേണ്ടി നടക്കുന്നുണ്ട് എന്നും ചോദ്യോത്തര വേളയിൽ ഡോ. ദിലീപ് മമ്പള്ളിൽ ഉത്തരങ്ങൾക്കൊപ്പം കൂട്ടിച്ചേർത്തു. പരിണാമത്തിലൂടെയല്ലാതെ ജീവനെ നിർവചിക്കാൻ കഴിയില്ല എന്നും എവിടെയാണോ ദ്രവാക ജലവും കടലിനടിയിലെ ലവണ പുറ്റുകളും അവിടെയായിരിക്കാം ജീവൻ ഉത്ഭവിക്കുന്നതെന്നും പറഞ്ഞു കൊണ്ട് സെഷൻ അവസാനിച്ചു.

Comments are closed.