DCBOOKS
Malayalam News Literature Website

എപിഡെമിയോളജിയും കേരളത്തിലെ ഭാവിയും

തിരുവനന്തപുരം: കേരളത്തിലെ എപിഡെമിയോളജിയുടെ ഭാവി ആര്‍ട്ടിഫിഷ്യല്‍ പ്ലാനിങ്ങിനെ ആശ്രയിച്ചിരിക്കുന്നതായി പ്രശസ്ത ആരോഗ്യപ്രവര്‍ത്തകരും കലാകാരനുമായ ഡോ.വി രാമന്‍കുട്ടി. Epidemiology and the City എന്ന വിഷയത്തില്‍ സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മാലിന്യ നിര്‍മാര്‍ജന രീതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഓരോ പ്രദേശത്തെയും ജനങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കേരളത്തില്‍ എപിഡെമിയോളജിയെക്കുറിച്ചുള്ള പഠനങ്ങള്‍ വേണ്ടരീതിയില്‍ പരിഗണിക്കപ്പെടുന്നില്ല എന്നും ടൗണ്‍ പ്ലാനിങ്ങിനെക്കുറിച്ചുള്ള മാസ്റ്റര്‍പ്ലാന്‍ ഉപയോഗപ്രദമാകുന്നില്ല എന്നും സംവാദത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

Comments are closed.