DCBOOKS
Malayalam News Literature Website

ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി

2014-ലെ  ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗം എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പ്- തിരുമുഗള്‍ ബീഗം-ദി ക്വീന്‍ ഓഫ് മ്യൂസിക് പുറത്തിറങ്ങി. ലൈല അലക്‌സ് തര്‍ജ്ജമ ചെയ്തിരിക്കുന്ന ഈ കൃതി ഓതേഴ്‌സ് പ്രസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തൃപ്പൂണിത്തുറ ഭാരതീയ വിദ്യാഭവനില്‍ കലാവിഭാഗം അധ്യക്ഷയായ ലതാലക്ഷ്മി രചിച്ച ‘തിരുമുഗള്‍ബീഗം‘ പ്രശസ്ത സിത്താര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ദാമ്പത്യജീവിതവും കലാജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതിലെ പ്രമേയം. 2014-ല്‍ ഈ കൃതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു.

 

Comments are closed.