DCBOOKS
Malayalam News Literature Website

ഒരു യാത്രയിലെ വിചിത്രവും നിഗൂഢവുമായ അനുഭവങ്ങൾ…!

എം ആര്‍ അനില്‍കുമാറിന്റെ ‘ഏകാന്തതയുടെ മ്യൂസിയം’ എന്ന പുസ്തകത്തിന് ജാമി എഴുതിയ വായനാനുഭവം

കഥയിലേക്ക് കടന്നാല്‍, രണ്ടു ഭാഗമായിട്ടാണ് ഈ പുസ്തകം തയ്യാറായിട്ടുള്ളത്. ക്രൈംത്രില്ലറായാണ് പുസ്തകം പുറത്തിറങ്ങിയത് എങ്കിലും പുസ്തകത്തിന് ഉള്ളില്‍ മറഞ്ഞു നില്‍ക്കുന്ന ഒത്തിരി കാര്യങ്ങളും അത്ഭുതങ്ങളും വേറെയും ഉണ്ടായിരുന്നു.

ആദ്യത്തെ നാല്പതു പേജ് ഇത്തിരി ക്ഷമയോടെ വായിച്ചു മുന്നോട്ടു പോയാല്‍ , പിന്നീട് കിട്ടാന്‍ പോകുന്നത് ഗംഭീര അനുഭവം തന്നെ ആണ്. ഒരു ജേർണലിസ്റ്റ് ആയ ചെറുപ്പക്കാരന്റെ അന്വേഷണം, അയാളുടെ സഹപ്രവര്‍ത്തകയുടെ  ബ്ലോഗ് വായന… കൂടെ അയാളുടെയും, ഒപ്പം അയാളെ ചുറ്റപ്പെട്ടു നില്‍ക്കുന്നവരുടേയും , അയാളുമായി യാതൊരു ബന്ധവും ഇല്ലാത്ത കുറേ പേരുടെയും ജീവിതങ്ങള്‍ മാറി മറയുന്ന ഒരു കാഴ്ചക്കാണ് തുടര്‍ന്നങ്ങോട്ട് വായനക്കാരന് സാക്ഷ്യം വഹിക്കേണ്ടി വരിക.

ഇവിടെ അയാള്‍ അറിയപ്പെടുന്ന ഒരു ജേര്‍ണലിസ്റ്റ് ആയിരുന്നിട്ടു കൂടെയും , ഒരു സന്ദര്‍ഭത്തില്‍ അയാള്‍ക്ക് നിയമത്തിനു മുന്നില്‍ കുറ്റവാളിയുടെ കൂട്ടില്‍ നില്‍ക്കേണ്ടി വരികയും ചെയ്യുന്നു. അവിചാരിതമായി അയാള്‍ക്ക് ഒരു കൊലപാതകത്തിന് സാക്ഷ്യം വഹിക്കേണ്ടി വരികയും, ആ സമയം അയാള്‍ അവിടെ നിന്നു തന്റെ മുഖ്യ കര്‍ത്തവ്യം മറന്നു ഓടി രക്ഷപെടുവാനും ശ്രമിക്കുന്നു.

കഥാപാത്രങ്ങളുടെ മനസ് എങ്ങിനെ വേണം , ഓരോ സന്ദര്‍ഭങ്ങളിലും ഓരോ മനുഷ്യനിലും ഉണ്ടാവുന്ന അഡ്രിനാലിന്‍ റഷ് എന്ന അവസ്ഥയുടെ വത്യസ്ത രൂപ ഭാവങ്ങളില്‍ കൂടെ നമ്മള്‍ക്കും സഞ്ചരിക്കേണ്ടി വരുന്നുണ്ട്..
Textഅതുപോലെ കറ തീര്‍ന്ന ഒരു കുറ്റവാളിയുടെ കൂടെയും നമ്മള്‍ സഞ്ചരിക്കുന്നുണ്ട് ഈ നോവലില്‍ ഉടനീളം. ആ നിമിഷങ്ങളില്‍ നമ്മുടെ ഉള്ളും അയാളുടെ പോലെ തന്നെ ചിന്തകളാല്‍ നിറഞ്ഞേക്കും.

ആദ്യത്തെ ഭാഗത്തിലെ നിഗൂഢതയില്‍ നിന്നും നമ്മള്‍ കണ്ടെത്തിയത് എന്താണോ , അതിന്റെ നേര്‍ വിപരീതരൂപത്തിലും ഒട്ടും പ്രഡിക്റ്റ് ചെയ്യാന്‍ അനുവദിക്കാതെ , എഴുത്തുകാരനില്‍ ഒളിഞ്ഞിരിക്കുന്ന ബുദ്ധിരാക്ഷസനോ , അതോ ക്രിമിനലോ , എന്താണ് പറയേണ്ടത് എന്നു അറിയില്ല , ഓരോ സെക്കന്റിലും ഓരോ ഷോക് നല്‍കി വായനക്കാരനെ മൊത്തത്തില്‍ ഞെട്ടിച്ചു കളയുന്ന ഒരു നിലപാട് ആയിരുന്നു അയാള്‍ രണ്ടാം ഭാഗത്തില്‍ സ്വീകരിച്ചിട്ടുള്ളത്.

അന്വേഷണ നാള്‍വഴികളില്‍ അയാള്‍ക്ക് നേരിടേണ്ടി വരുന്ന പല കാര്യങ്ങളും, അയാളുടെ തന്നെ ചില സവിശേഷ സ്വഭാവവും , പത്രവര്‍ത്തന മേഖലയില്‍ ഉള്ള തുറന്നെഴുത്തും , എല്ലാം തന്നെ ഒന്നിന് മേല്‍ ഒന്നു എന്ന രീതിയില്‍ മികച്ച അനുഭവം തന്നെ നല്‍കുന്നത് .

മറ്റൊന്ന് ഇതിലെ ചില സന്ദര്‍ഭങ്ങളില്‍ ഉള്ള പരാമര്‍ശങ്ങള്‍ ഉണ്ട്.. സത്യത്തില്‍ ഈ വിതം ഗംഭീരമായ ഒരു പദപ്രയോഗം , ഓരോ ക്വാട്ട് പോലെ , ഈ അടുത്ത കാലത്ത് ഒന്നും ഞാന്‍ കണ്ടിട്ടില്ല. ഇവിടെ ത്രില്ലറിനെ സാഹിത്യകലയും , സാഹിത്യകലയെ ത്രില്ലറും ആക്കി മാറ്റപ്പെട്ടിരിക്കുന്നത് ആദ്യത്തെ പേജ് മുതല്‍ അവസാന പേജ് വരെ കാണുവാന്‍ കഴിയുന്നുണ്ട്.. അതും ഒട്ടും വിരസത സൃഷ്ടിക്കാതെ.

പുസ്തകം കയ്യില്‍ കിട്ടി അന്ന് തുടങ്ങിയ വായന ഇന്ന് നിര്‍ത്തുമ്പോള്‍ , ഉറപ്പായും ഞാന്‍ പറയുന്നത് , ഗംഭീര അനുഭവം തന്നെ എന്നാണ്.. എന്താണോ ഞാന്‍ പ്രതീക്ഷിച്ചതു , എന്തിനു വേണ്ടി ഞാന്‍ ഇത്രയും കാലം ഈ പുസ്തകത്തിന് വേണ്ടി കത്തിരുന്നുവോ , അതിനു എല്ലാം മുകളില്‍ നില്‍ക്കുന്ന , ഒരു പക്ഷെ ഉറപ്പായും ഞാന്‍ എന്ന വായനക്കാരന്‍ ഒരിക്കലും ചിന്തിക്കാത്ത ഒരു ഔട്ട് പുട്ട് തന്നെ ആയിരുന്നു വായനയില്‍ കൂടെ എനിക്ക് ലഭിച്ചിട്ടുള്ളത്.

ഉഫ്ഫ്…. പറഞ്ഞു അറിയിക്കാന്‍ കഴിയില്ല.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.