DCBOOKS
Malayalam News Literature Website

ഏകാകിയുടെ അക്ഷരയാത്രയില്‍ തനിച്ചല്ല: യു.കെ.കുമാരന്‍

‘ഏകാകിയുടെ അക്ഷരയാത്ര’ എന്ന പുസ്തകത്തിന് യു.കെ.കുമാരന്‍ എഴുതിയ ആമുഖത്തില്‍ നിന്നും

”എന്റെ ജീവിതത്തിന്റെ സമഗ്രതയെ സൂക്ഷ്മതയിലേക്ക് നയിച്ച അവസ്ഥയെതന്നെയാണ് ഞാന്‍ സാഹിത്യം എന്ന് വിവക്ഷിക്കുന്നത്”

സാഹിത്യവും പത്രപ്രവര്‍ത്തനവും എന്റെ ജീവിതത്തെ സജീവമാക്കിയ രണ്ടു ഘടകങ്ങളാണ്. പത്രപ്രവര്‍ത്തനം എന്നത് എനിക്ക് തൊഴില്‍ മാത്രമായിരുന്നു. അതിനോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തി പര്യവസാനിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്. ഇരുപത്തിമൂന്നാം വയസ്സില്‍ ജനിച്ചൊരാള്‍ എന്ന എന്റെ അനുഭവക്കുറിപ്പില്‍ ഞാനത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ Textജീവിതത്തിന്റെ സമഗ്രതയെ സൂക്ഷ്മതയിലേക്ക് നയിച്ച അവസ്ഥയെതന്നെയാണ് ഞാന്‍ സാഹിത്യം എന്ന് വിവക്ഷിക്കുന്നത്. ഏത് പരീക്ഷണകാലത്തും സാഹിത്യത്തെ നിരാകരിക്കാന്‍ എനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. സാഹിത്യം എനിക്ക് ഒരു വിശ്വാസത്തിന്റെ സുരക്ഷിതത്വം തന്നുകൊണ്ടിരുന്നു. അതേസമയം അതൊരു ഏകാന്ത സഞ്ചാരമാണെന്നും എനിക്ക് തോന്നിയിരുന്നു. അത്തരം യാത്രയ്ക്കിടയില്‍ ഞാന്‍ ഏറ്റുവാങ്ങിയ നിരുപാധികസ്‌നേഹവും അഭിമുഖീകരിച്ച ക്രൂരമായ തിരസ്‌കാരവും ഏറെയുണ്ട്. എന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് അധികവും യാദൃച്ഛികതകളാണ്. ഏകാകിയുടെ അക്ഷരയാത്രയില്‍ ഞാനവ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇരുപത്തിമൂന്നാം വയസ്സില്‍ജനിച്ച ഒരാള്‍, ഏകാകിയുടെ അക്ഷരയാത്ര എന്നിവ ചേര്‍ന്നാല്‍ എന്റെ ജീവിതമായി. വായനക്കാര്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ജീവിതത്തിന്റെ ലളിതമായ സമവാക്യങ്ങളിലൂടെ കടന്നുപോവുമ്പോഴൊക്കെ മനസ്സിനെ ജാഗ്രതപ്പെടുത്താനും എനിക്ക് അതിരില്ലാത്ത കരുതല്‍ തരാനും എന്നും കൂടെയുണ്ടായിരുന്നത് എന്റെ പ്രിയപ്പെട്ട വായനക്കാരാണ്. അവരോട് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. അക്ഷരയാത്ര പ്രസിദ്ധപ്പെടുത്തിയ മാധ്യമം വാരികയ്ക്കും ഞാന്‍ നന്ദി പറയുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.