DCBOOKS
Malayalam News Literature Website

ഇടശ്ശേരി പുരസ്‌കാരം പ്രഖ്യാപിച്ചു

‌തൃശൂർ; ഈ വർഷത്തെ ഇടശേരി പുരസ്കാരം ഡോ. പി സോമൻ (വൈലോപ്പിള്ളിക്കവിത–-ഒരു ഇടതുപക്ഷ വായന), ഡോ. എൻ അജയകുമാർ (വാക്കിലെ നേരങ്ങൾ), ഡോ. എസ് എസ് ശ്രീകുമാർ (കവിതയുടെ വിധ്വംസകത), ഡോ. ഇ എം സുരജ (കവിതയിലെ കാലവും കാൽപ്പാടുകളും) എന്നിവർക്ക് ലഭിച്ചു.

പുരസ്കാരത്തുകയായ 50,000 രൂപ ജേതാക്കൾക്ക് തുല്യമായി പങ്കുവയ്ക്കും. 2021 ജനുവരിയിൽ പൊന്നാനിയിൽ ഇടശേരി അനുസ്മരണവേളയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഡോ. കെ പി മോഹനൻ, പ്രൊഫ. വിജു നായരങ്ങാടി, ഡോ. ഇ ദിവാകരൻ എന്നിവരാണ് കൃതികളുടെ മൂല്യം നിർണയിച്ചത്. സമിതി പ്രസിഡന്റ് പ്രൊഫ. കെ വി രാമകൃഷ്ണന്റെ നേതൃത്വത്തിൽ മൂല്യനിർണയ കമ്മിറ്റി യോഗം ചേർന്നാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

Comments are closed.