DCBOOKS
Malayalam News Literature Website

രേഖകളില്ലാത്ത പത്ത് കോടി രൂപയുടെ പണം: ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്‍ അറസ്റ്റില്‍

ജലന്തര്‍: രേഖകളില്ലാത്ത പത്ത് കോടി രൂപയുടെ പണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ ജലന്തര്‍ രൂപതാ വൈദികന്‍ ആന്റണി മാടശ്ശേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കണക്കില്‍പ്പെടാത്ത പണം സൂക്ഷിച്ചതിനാണ് അറസ്റ്റ്. വൈദികനൊപ്പം മറ്റ് മൂന്നു പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.

ജലന്തറിലെ പ്രതാപ് പുരയിലെ വസതിയില്‍ നടത്തിയ തെരച്ചിലില്‍ പണം കണ്ടെത്തുകയായിരുന്നു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഖാനെയില്‍ നിന്നുള്ള പൊലീസ് സംഘമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സഹായിക്കാനെത്തിയത്. ലൈസന്‍സുള്ള തോക്കുകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന കന്യാസ്ത്രീയുടെ പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ വൈദികനായ ആന്റണി ഇടപെട്ടിരുന്നതായി പരാതിയുയര്‍ന്നിരുന്നു.അതേസമയം വൈദികന്റെ അറസ്റ്റിനെക്കുറിച്ച് ജലന്തര്‍ രൂപത പ്രതികരിച്ചിട്ടില്ല.

 

Comments are closed.