DCBOOKS
Malayalam News Literature Website

സുദര്‍ശനും മാര്‍ഷാക്കും വി മൈനസ് എ സിദ്ധാന്തം കണ്ടുപിടിച്ചതിന്റെ കഥ

 

ന്യൂക്ലിയര്‍ ബീറ്റാജീര്‍ണ്ണനം പോലെയുള്ള പ്രതിക്രിയകളിലൂടെ തിരിച്ചറിയപ്പെട്ട ഒരു മൗലികബലമാണ് ക്ഷീണബലം അഥവാ വീക്ക് ന്യൂക്ലിയാര്‍ ഫോഴ്‌സസ്. ക്ഷീണബലപ്രഭാവങ്ങളെ വിവരിക്കുന്നതിന് ആദ്യകാലത്ത് ഫെര്‍മിസിദ്ധാന്തം ഉപകരിക്കുമെന്ന് ശാസ്ത്രലോകം നിരീക്ഷിക്കുകയും അതിനനുസരിച്ച് ഗവേഷണപരീക്ഷണങ്ങളില്‍ വ്യാപൃതമാകുകയും ചെയ്തിരുന്നു. എന്നാല്‍ സമത അഥവാ പാരിറ്റി എന്ന ക്വാണ്ടം സവിശേഷത പാലിക്കാത്തവയാണ് ക്ഷീണബലപ്രേരിത പ്രഭാവങ്ങളെന്നു തെളിഞ്ഞതോടെ ഫെര്‍മിസിദ്ധാന്തം ഉപേക്ഷിച്ച് പുതിയ സിദ്ധാന്തം കണ്ടെത്താന്‍ ശാസ്ത്രലോകം അന്വേഷണമാരംഭിച്ചു.

ക്വാണ്ടം ഇലക്ട്രോഡൈനമിക്‌സില്‍ ഇലക്ട്രോണ്‍-പോസിട്രോണ്‍ ക്ഷേത്രവും വിദ്യുത് കാന്തിക ക്ഷേത്രവും തമ്മിലുള്ള പ്രതിക്രിയ സദിശ(V-), ആക്‌സ്യല്‍സദിശ(A) ഭാഗങ്ങള്‍ മാത്രമുള്ള  ഒരു പ്രതിക്രിയാല്രഗാന്‍ജിയന്‍ കൊണ്ട് വിശദീകരിക്കാമെന്ന് റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ ഗവേഷണവിദ്യാര്‍ത്ഥികളായിരുന്ന ഇ.സി.ജി. സുദര്‍ശനും അമേരിക്കന്‍ ഭൗതികജ്ഞനായ റാെബര്‍ട്ട് യൂജീന്‍ മാര്‍ഷാക്കും ചേര്‍ന്ന് കണ്ടെത്തി. എന്നാല്‍ ഫെയ്ന്‍മാനും ഗെല്‍മാനും ഇതേ സിദ്ധാന്തത്തിന്റെ വേറൊരു വ്യുല്‍പ്പാദനം (-derivation) ഉള്‍പ്പെടുത്തിക്കൊണ്ടൊരു ലേഖനം ഫിസിക്കല്‍ റിവ്യൂ എന്ന പ്രശസ്ത ഭൗതിക ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. സുദര്‍ശനും മാര്‍ഷാക്കും ചേര്‍ന്ന് വി മൈനസ് എ സിദ്ധാന്തം കണ്ടെത്തിയതെങ്ങനെ എന്ന് പ്രശസ്ത ശാസ്ത്രസാഹിത്യകാരനും കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. കെ. ബാബുജോസഫ് തന്റെ പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ എന്ന പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.

വി മൈനസ് എ  സിദ്ധാന്തം കണ്ടുപിടിച്ചതിെന്റ കഥ:

റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ മാര്‍ഷാക്കിെന്റ വിദ്യാര്‍ത്ഥി ആയി സുദര്‍ശന്‍ നടത്തിയ ഗവേഷണത്തിെന്റ ഫലമാണ് ഈ സിദ്ധാന്തം. സര്‍വ്വകലാശാലയുടെ റസ്‌റ്റോറന്റില്‍ വെച്ച് ഇതേക്കുറിച്ച് ഗെല്‍മാന്‍ എന്ന സൈദ്ധാന്തിക ഭൗതികജ്ഞേനോട്‌ സുദര്‍ശനും മാര്‍ഷാക്കും സംസാരിക്കുന്നതിനിടയായി. ഗെല്‍മാനോടൊപ്പം ബോം എന്ന ഒരു പരീക്ഷണ ഭൗതികജ്ഞനും ഉണ്ടായിരുന്നു. അന്നാളം ചെയ്യപ്പെട്ട എല്ലാത്തരം ക്ഷീണബലപ്രതിക്രിയകളെയും വിശദീകരിക്കാന്‍ വി  മൈനസ് എയ്ക്ക് കഴിയുമെന്ന്‌ സുദര്‍ശനും മാര്‍ഷാക്കും പറഞ്ഞത് വിനയായി!

റോച്ചസ്റ്ററില്‍ നിന്ന്  മടങ്ങിയ ഗെല്‍മാന്‍ ഫെയ്ന്‍മാനുമായി സഹകരിച്ച് വി മൈനസ് എ സിദ്ധാന്തത്തിെന്റ വേറിട്ട ഒരു വ്യുല്‍പാദനം നടത്തുകയും ഫിസിക്കല്‍ റിവ്യൂ എന്ന സുപ്രസിദ്ധമായ ഭൗതിക ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ ഇറ്റലിയിലെ പാദുവായില്‍ ചേര്‍ന്ന ഒരു കണികാ ഭൗതിക സേമ്മളനത്തില്‍ മാര്‍ഷാക്ക് തങ്ങളുടെ കണ്ടുപിടിത്തം റിപ്പോര്‍ട്ട്‌ ചെയ്‌തെങ്കിലും, വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റിയില്ല.

ചുരുക്കം ചില (ഉദാ. ഹീലിയം-6) ജീര്‍ണ്ണനസംഭവങ്ങെള വിശദീകരിക്കുന്നതില്‍ വി  മൈനസ് എ പരാജയെപ്പടുന്നുവെന്ന്‌ സി.എസ്. വൂവിനെപ്പോലുള്ള ചില പ്രശസ്തര്‍ അഭിപ്രായപ്പെട്ടത്‌ സുദര്‍ശന്‍-മാര്‍ഷാക്ക് ടീമിനെ വഴിതെറ്റിക്കുകയാണ്‌ ചെയ്തത്‌. അവര്‍ക്ക് സ്വന്തം സിദ്ധാന്തത്തിലുണ്ടായിരുന്ന വിശ്വാസം കുറയ്ക്കുന്നതിന് കാരണമായത് മറ്റൊന്നുമല്ല. വാസ്തവത്തില്‍ വൂവും മറ്റും ചൂണ്ടിക്കാട്ടിയ പരീക്ഷണഫലങ്ങള്‍ തെറ്റായിരുന്നു. പക്ഷേ, ഇത്‌ സ്പഷ്ടമായത് പില്‍ക്കാലത്താണ്‌. ക്ഷീണബലത്തെ സംബന്ധിച്ചിടത്താളം, വി മൈനസ് എ ശരിയായ ഒരു സൈദ്ധാന്തിക തുടക്കമായിരുന്നു. 1960-കളുടെ അവസാനം കണ്ടുപിടിക്കെപ്പട്ട വിദ്യുത-ക്ഷീണ ഏകീകൃത സിദ്ധാന്തത്തിേലക്കുള്ള പാത തുറക്കലാണ് 1957-ല്‍ വികസിപ്പിക്കെപ്പട്ട വി മൈനസ് എ ചെയ്തത്‌…

 

 

 

Comments are closed.