DCBOOKS
Malayalam News Literature Website

മുകുന്ദന്‍ എന്ന ഭാഷ മുകുന്ദന്‍ എന്ന കഥ

ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

ഇ.പി. രാജഗോപാലന്‍

എല്ലാ കഥകളിലും, എല്ലാ നോവലുകളിലും മുകുന്ദന്റെ ഭാഷ ലളിതമാണ്. അര്‍ത്ഥഗൗരവമുള്ള സരളശൈലി കൊണ്ട് പല നാടുകളെയും പല പല അളവുകളിലുള്ള ജീവിത സന്ദര്‍ഭങ്ങളെയും ചരിത്രകാമനകളെയും എഴുതിവെക്കാനാവുന്ന തരത്തില്‍ മലയാളഭാഷയെ തുടരെ ചിട്ടപ്പെടുത്താനാവുന്നു എന്നതാണ് എം. മുകുന്ദന്റെ ഏറ്റവും വലിയ സാംസ്‌കാരിക സംഭാവന. ഈ ഭാഷ കൊണ്ടാണ് മയ്യഴിയെ കാമനകളുടെയും വിരക്തികളുടെയും ദേശമായി പുതുതായി ഉണ്ടാക്കിയത്. തന്റെ ചങ്ങാതിയായ സി.എച്ച്. ഗംഗാധരന്‍ മയ്യഴിയുടെ ചരിത്രപുസ്തകം പില്‍ക്കാലത്ത് എഴുതി.

എല്ലാ കഥകളിലും, എല്ലാ നോവലുകളിലും മുകുന്ദന്റെ ഭാഷ ലളിതമാണ്. അര്‍ത്ഥഗൗരവമുള്ള സരളശൈലി കൊണ്ട് പല നാടുകളെയും പല പല അളവുകളിലുള്ള ജീവിത സന്ദര്‍ഭങ്ങളെയും ചരിത്രകാമനകളെയും എഴുതിവെക്കാനാവുന്ന തരത്തില്‍ മലയാളഭാഷയെ തുടരെ ചിട്ടപ്പെടുത്താനാവുന്നു എന്നതാണ് എം. മുകുന്ദന്റെ ഏറ്റവും വലിയ സാംസ്‌കാരികസംഭാവന. ഈ ഭാഷ കൊണ്ടാണ് മയ്യഴിയെ കാമനകളുടെയും വിരക്തികളുടെയും ദേശമായി പുതുതായി ഉണ്ടാക്കിയത്. തന്റെ ചങ്ങാതിയായ സി. എച്ച്. ഗംഗാധരന്‍ മയ്യഴിയുടെ ചരിത്രപുസ്തകം Pachakuthiraപില്‍ക്കാലത്ത് എഴുതി.

എം. മുകുന്ദന്റെ വീട്ടുപേര് മണിയമ്പത്ത് എന്നാണ്. ‘മണിയമ്പത്ത്, ആനവാതുക്കല്‍, മാഹി’ എന്ന വിലാസത്തിലേക്ക് കത്തുകളൊക്കെ അയക്കാറുണ്ടായിരുന്നു. അതാണ് എം. മുകുന്ദനിലെ ‘എം.’

ആ എം. Mahe, modernism എന്നിവയും ഒരര്‍ത്ഥത്തില്‍ marxismവും ആണെന്ന് തോന്നാറുണ്ട്. മാഹിതന്റെ നാട്. അതിന്റെ ചരിത്രക്കൂറ് മുകുന്ദന്‍ വീണ്ടും വീണ്ടും കണ്ടെടുക്കുന്ന ഒന്നാണ്. മോഡേണിസം മനുഷ്യാവസ്ഥയുടെ സങ്കീര്‍ണ്ണതയിലേക്കുള്ള ശ്രദ്ധ, സ്വാതന്ത്ര്യത്തിന്റെ അന്വേഷണം, മുതലാളിത്ത നാഗരികതയുടെ വിമര്‍ശനം തുടങ്ങിയ കാര്യങ്ങളായാണ് ഈ എഴുത്തുകാരനില്‍ നില്‍ക്കുന്നത്. മാര്‍ക്‌സിസവും ഈ ആധുനികതയുടെ ഭാഗം വിമോചനപരത, കീഴാള ജീവിതത്തിലേക്കുള്ള നോട്ടം, അനുഭവങ്ങളുടെ ചരിത്രപരത എന്നിങ്ങനെയാണ് എം.
മുകുന്ദന്‍ ആ അറിവിനെ ഉള്‍ക്കൊള്ളുന്നത്. തീര്‍ച്ചയായും വിമര്‍ശനപരമായ ഉള്‍ക്കൊള്ളലാണത്. അസ്തിത്വവാദം പോലുള്ള ഒരൊറ്റ വാക്കില്‍ എം. മുകുന്ദന്റെ ആദ്യത്തെ രണ്ടു പതിറ്റാണ്ടിനെയെങ്കിലും ചുരുക്കിക്കെട്ടാനുളള ഒരുമ്പെടല്‍ ഇപ്പോള്‍ ക്ഷീണിച്ചിട്ടുണ്ട് (കാഫ്കയുടെയും മറ്റും നിലപാടുകള്‍ വലിയ അര്‍ത്ഥത്തില്‍ ആധിപത്യവ്യവസ്ഥയുടെ
യുക്തികള്‍ക്കും പ്രവൃത്തികള്‍ക്കുമെതിരായ ഭാവനകളാണ് എന്ന വ്യത്യസ്തമായ വായന ഈ മാറ്റത്തിന് പ്രേരകമായിട്ടുണ്ട്. ഈ കാര്യവും പ്രസക്തമായ ഒന്നാണ്).

പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.