DCBOOKS
Malayalam News Literature Website

കുഞ്ഞുമായിൻ എന്തായിരിക്കും പറഞ്ഞത്; വീഡിയോ

‘കുഞ്ഞുമായിന്‍ എന്തായിരിക്കും പറഞ്ഞത്’ നാടകവുമായി കെ.ജെ. ബേബി. വില്യം
ലോഗന്റെ മലബാര്‍ മാന്വല്‍ എന്ന കൃതിയില്‍ കുഞ്ഞിമായിനെക്കുറിച്ച് പരാമര്‍ശമുണ്ട്. വില്യം ലോഗന്റെ കഥപറയുന്ന കെ.ജെ. ബേബിയുടെ ഗുഡ്‌ബൈ മലബാറിലെ കഥാപാത്രമായ കുഞ്ഞിമായിന്റെ ജീവിതമാണ് നാടകത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. തലശ്ശേരിയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കമ്പനിക്കെതിരെ പരസ്യമായി സംസാരിച്ചതിന്റെ പേരില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനികര്‍ തലശ്ശേരിയിലെ പൊതു റോഡില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി ജയിലില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ മരണം. മോഷണക്കുറ്റം ചുമത്തി കുഞ്ഞിമായന്‍ നേരത്തെ തടവ് ശിക്ഷ അനുഭവിച്ചിരുന്നുവെന്നും പരാമര്‍ശങ്ങളുണ്ട്. കുഞ്ഞുമായിന്റെ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ് കെ.ജെ.ബേബി ഈ നാടകത്തിലൂടെ.

ലോഗന്റെ ഭാര്യ ആനിയിലൂടെയാണ് ഗുഡ്‌ബൈ മലബാറിന്റെ കഥാഖ്യാനം. മലബാറിലെ അക്കാലത്തെ സാമൂഹ്യരാഷ്ട്രീയജീവിതം ഇതിലൂടെ വരച്ചുചേര്‍ക്കപ്പെടുന്നു. ലോഗന്റെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇതില്‍ സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട്. മലബാറിലെ കാര്‍ഷികജീവിതസംഘര്‍ഷങ്ങള്‍ മതസംഘര്‍ഷത്തില്ക്കു വളരുന്നതെങ്ങനെയെന്നും അതില്‍ ബ്രിട്ടീഷ് അധികാരികള്‍ വഹിച്ച പങ്കെന്തന്നും നോവലിലൂടെ നമുക്ക് അനുഭവവേദ്യമാക്കുന്നു.

വീഡിയോ കാണാം.

കെ.ജെ. ബേബിയുടെ ഗുഡ്‌ബൈ മലബാര്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.