DCBOOKS
Malayalam News Literature Website

ഹാനി ബാബുവിന്റെ ‘മാവോവാദങ്ങള്‍’

Hany Babu
Hany Babu

ഡോ. ശ്രീബിത പി. വി

ഭരണകൂടം അനുവദിക്കുന്ന ചട്ടക്കൂടുകള്‍ ഉപയോഗിച്ച്, കീഴാള വര്‍ഗങ്ങള്‍ക്കും സാ
മൂഹ്യനീതി ഉറപ്പു വരുത്തുക എന്നുള്ളവാദം മാത്രമാണ് ഹാനിബാബുവിന്റെ പ്രവര്‍ത്ത
ങ്ങളിലും എഴുത്തിലും ഉടനീളം നമുക്ക്കാണാന്‍ കഴിയുന്നത്. അദ്ദേഹം എന്തിനാണ് ഇങ്ങനെ ശിക്ഷിക്കപ്പെടുന്നത് എന്ന ചോദ്യം, ഭരണഘടന ഉറപ്പുതരുന്ന സാമൂഹിക നീ
തിയില്‍ ഉറച്ചു വിശ്വസിക്കുന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ചു ദലിതബഹുജന വിഭാ
ഗങ്ങള്‍ക്ക്, വളരെ പ്രധാനമാണ്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഭാഷാശാസ്ത്രവിഭാഗത്തില്‍പ്രൊഫസര്‍ ആയ ഹാനി ബാബുവിനെ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ജൂലൈ ഇരുപത്തിയെട്ടാം തിയ്യതി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായി തീര്‍ന്നതാണല്ലോ. ഈ ഘട്ടത്തില്‍ ഹാനി ബാബുവിനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തെ കുറിച്ചും കുറച്ചു കൂടെ ആഴത്തില്‍ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. കോഴിക്കോട്, കണ്ണൂര്‍, ഹൈദരാബാദ്, ഡല്‍ഹി എന്നിങ്ങനെയുള്ള State/Central യൂണിവേഴ്‌സിറ്റികളില്‍, മണ്ഡല്‍ അനന്തര കാലത്തു ആദ്യമായി കടന്നുവന്ന ഒബിസി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ എന്ന നിലയിലും, അദ്ധ്യാപിക എന്ന നിലയിലും ഉണ്ടായിട്ടുള്ള തിരിച്ചറിവുകളുടെ െവളിച്ചത്തില്‍ കൂടിയാണ് ഞാന്‍ ഇത് എഴുതുന്നത്.

Pachakuthiraസംവരണത്തിലൂടെ, കാഞ്ചാ ഐലയ്യ ‘അഗ്രഹാരങ്ങള്‍’ എന്നു വിശേഷിപ്പിച്ച ഇന്ത്യന്‍ അക്കാദമിയിലേക്ക് കടന്നു വരുന്നവിദ്യാര്‍ത്ഥികളും അധ്യാപകരും ആദ്യം തന്നെ മനസിലാക്കുന്ന ഒരു സത്യമുണ്ട്; ഇവിടെ സംവരണത്തിലൂടെ എത്തുന്നവരെ നേരിടുന്നത് നിരവധി തരത്തിലുള്ള തരംതിരിക്കലുകളും കുത്തുവാക്കുകളും ഒരു തരത്തിലും സ്വന്തമായ ഒരു സ്വത്വം ഉറപ്പിക്കാന്‍ അനുവദിക്കാത്ത സങ്കീര്‍ണമായ ഘടനകളുമാണ്. ഇതുകൊണ്ടുതന്നെ പലരും തങ്ങളുടെ സ്വത്വം മറച്ചുപിടിക്കാന്‍ നിര്‍ബന്ധിതരാവുകയും, യോഗ്യത എന്ന ചോദ്യ ചിഹ്നത്തെ നിരന്തരം അഭിമുഖീകരിച്ചുകൊണ്ട് അത് തെളിയിക്കുന്നതിന് സദാ ബാധ്യസ്ഥരാവുകയും ചെയ്യുന്നുണ്ട്. അങ്ങനെ തങ്ങളുടെ വ്യക്തിപരമായ ഉന്നമനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വളരെ പരിമിതമായ ചില അക്കാദമിക കൊക്കൂണുകളിലേക്ക് ഒതുങ്ങുന്നത് ഒരു സ്ഥിരംകാഴ്ചയാണ്. ഇത്തരംസമുദായങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളോഅധ്യാപകരോ നേരിടുന്ന ജാതീയമായ വിവേചനങ്ങളെ കണ്ടില്ലെന്നു നടിച്ചു മാറിനില്‍ക്കുന്നവരാണ് ന്യൂനപക്ഷത്തില്‍ തന്നെ ഉള്ള ഭൂരിപക്ഷം പേരും. ഇതില്‍ തന്നെ പലരും, പ്രത്യകിച്ചും ഒബിസി വിഭാഗത്തില്‍പെട്ടവര്‍ ജാതിയാ, ജാതീയതയോ അക്കാദമിക തലത്തില്‍ ഇല്ല എന്ന് സ്വയം പറഞ്ഞു വിശ്വസിച്ച്, തങ്ങള്‍ക്കു മാത്രംഇടം കണ്ടെത്തുന്നവരും ആണ്. മറ്റു ചിലരാകട്ടെ, കാന്‍ഷി റാം പറഞ്ഞത് പോലെ, സവര്‍ണപദ്ധതികള്‍ക്കുള്ളില്‍ കുടുങ്ങി, ഇവിടെ ഒരു സങ്കടകരമായ ഒരുചംച്ച ജീവിതവും ജീവിച്ചു തീര്‍ക്കുന്നു. വളരെ ചുരുക്കം പേരാണ് ഈ മേഖലയില്‍ തങ്ങളുടേതായ ഒരു രാഷ്ട്രീയം ഉയര്‍ത്താനും,സംവരണത്തിലൂടെ വരുന്നവരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലനില്‍ക്കാനും  ശ്രമിക്കുന്നതും അതില്‍ ലക്ഷ്യം കാണുന്നതും. ഇങ്ങനെ ചെയ്യാന്‍ ശ്രമിച്ച്, അതില്‍ ഒരു വലിയ തോതില്‍ തന്നെ വിജയിച്ച ഒരാളാണ് ഹാനി ബാബു.

ഹാനിബാബു ഒരുപക്ഷെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകര്‍ക്ക് സുപരിചിതനാവുന്നതുതന്നെ സംവരണത്തിന്റെ കാര്യത്തിലും, സാമൂഹികനീതിയുടെ മേഖലയിലും ഉന്നതവിദ്യാഭ്യാസ രംഗത്തെഅദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയമായ ഇടപെടല്‍ കൊണ്ടാണ്. ഡല്‍ഹിയൂണിവേഴ്‌സിറ്റിയില്‍ റിസര്‍വേഷന്‍ നടപ്പിലാക്കിയപ്പോള്‍ സംഭവിച്ച ഞെട്ടിക്കുന്ന തരത്തിലുള്ള പാളിച്ചകളെ കുറിച്ച് ഒബിസി കളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പാര്‍ലമെന്റ് കമ്മിറ്റി ഈ കഴിഞ്ഞ ജൂലൈ ഇരുപതാം തീയതി നടത്തിയ പരാമര്‍ശങ്ങള്‍ വളരെ ശ്രദ്ധേയമാണ്. അതിനു തൊട്ടു പിന്നാലെ ഹാനി ബാബു അറസ്റ്റിലാവുകയും ഒട്ടുംവൈകാതെതന്നെ കേന്ദ്രം പുതിയ വിദ്യാഭ്യാസനയവുമായി രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തീര്‍ത്തും സവര്‍ണമേഖലയായ അക്കാദമിക രംഗത്ത് ഒബിസി സംവരണത്തിലൂടെ കടന്നുവന്ന ഹാനിയുടെ അക്കാദമിക ഇടപെടലുകളെ കുറിച്ച് വ്യക്തമാക്കേണ്ടതുണ്ട്.

പൂര്‍ണ്ണരൂപം വായിക്കാന്‍  സെപ്തംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

 

Comments are closed.