DCBOOKS
Malayalam News Literature Website

DREAM FICTION COLLECTION; നിങ്ങൾ നിർദേശിച്ച ടൈറ്റിലുകൾ ഒറ്റ ബണ്ടിലായി!

പ്രിയ വായനക്കാർ പലപ്പോഴായി ആവശ്യപ്പെട്ട പുസ്തകങ്ങൾ ഒറ്റ ബണ്ടിലായി ഇപ്പോൾ സ്വന്തമാക്കാം ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ. മുറിനാവ് -മനോജ് കുറൂർ , പുറ്റ് -വിനോയ് തോമസ് , പച്ച മഞ്ഞ ചുവപ്പ് – ടി ഡി രാമകൃഷ്ണൻ , നിശബ്ദ സഞ്ചാരങ്ങൾ -ബെന്യാമിൻ എന്നീ പുസ്തകങ്ങളാണ് ഏറ്റവും പുതിയ DREAM FICTION COLLECTION ബണ്ടിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുറിനാവ് -മനോജ് കുറൂർ നാടിന്റെ സാംസ്‌കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ. അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം.

പുറ്റ് -വിനോയ് തോമസ് കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍

പച്ച മഞ്ഞ ചുവപ്പ് – ടി ഡി രാമകൃഷ്ണൻ ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവല്‍. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി അവതരിപ്പിക്കുകയാണ് ഈ നോവലിലൂടെ.

നിശബ്ദ സഞ്ചാരങ്ങൾ -ബെന്യാമിൻ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ ‘നിശബ്ദസ ഞ്ചാരങ്ങള്‍’; ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ചവരാണ്‌ മലയാളിനഴ്‌സുമാർ. ലോകത്തിന്റെ എല്ലാ ഭാഗത്തും അവരുടെ നിശബ്ദ സാന്നിദ്ധ്യമുണ്ട്. അവരാണ് കേരളത്തിലെ വലിയൊരു ജനതയെ പട്ടിണിയിൽ നിന്നും കുടിയേറ്റത്തിൽ നിന്നും രക്ഷിച്ചത്. ഇന്നത്തെപ്പോലെ സൗകര്യങ്ങൾ എളുപ്പം ലഭിക്കാത്ത കാലത്ത് യാത്ര ആരംഭിച്ച നഴ്സിന്റെയും അവരുടെ പിന്തലമുറയുടെയും ലോകജീവിതമാണ് നോവലിലൂടെ ബെന്യാമിന്‍ ആവിഷ്‌കരിക്കുന്നത്. മധ്യ തിരുവിതാംകൂറിൽ നിന്ന് ഇന്നും തുടരുന്ന നഴ്സുമാരുടെ പലായനങ്ങളുടെ രേഖപ്പെടുത്താത്ത ചരിത്രത്തെ ബെന്യാമിൻ ഈ നോവലിൽ അടയാളപ്പെടുത്തുന്നു.

പുസ്തകക്കൂട്ടം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.