DCBOOKS
Malayalam News Literature Website

ഡോ. ജേക്കബ് തോമസിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങൂ ഒറ്റ ബണ്ടിലായി!

പുസ്തകം എഴുതിയതിന്റെ പേരിൽ ദീര്ഘകാലം സസ്പെന്ഷൻ നേരിടേണ്ടിവന്ന മുതിര്ന്ന ഡിജിപി റാങ്കിലുള്ള ഏക ഉദ്യോഗസ്ഥനാണ് ഡോ. ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ മൂന്ന് പുസ്തകങ്ങള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. ഡോ. ജേക്കബ് തോമസിന്റെ രാജാവ് നഗ്നനാണ്, സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍, കാര്യവും കാരണവും എന്നീ പുസ്തകങ്ങളുടെ ബണ്ടിലാണ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

രാജാവ് നഗ്നനാണ്- പുസ്തകം എഴുതിയതിന്റെ പേരിൽ ദീര്ഘകാലം സസ്പെന്ഷൻ നേരിടേണ്ടിവന്ന മുതിര്ന്ന ഡിജിപി റാങ്കിലുള്ള ഏക ഉദ്യോഗസ്ഥനാണ് ഡോ. ജേക്കബ് തോമസ്. ഓഖി ദുരന്തത്തെ സര്ക്കാർ സംവിധാനങ്ങൾ നേരിട്ടതിന്റെ പോരായ്മകൾ ചൂണ്ടികാണിച്ചതുമൂലം അദ്ദേഹം പിന്നെയും അനഭിമതനായി. സത്യസന്ധനെന്നും അഴിമതിക്കെതിരേ ഒറ്റയാൾപ്പോരാട്ടം നയിച്ചവനെന്നും വാഴ്ത്തിപ്പാടിയവർ, പിന്നീട് തന്നെ നിരന്തരം വേട്ടയാടിയതെങ്ങനെയെന്ന് ഈ പുസ്തകത്തിലൂടെ ആദ്യമായി തുറന്നുപറയുന്നു.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍,കേരള – രാഷ്ട്രീയ ഭരണരംഗത്ത് വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചരിത്രരേഖയാണ് ഈ ആത്മകഥ. അഴിമതിക്കാർക്കും സ്ഥാപിത താല്പര്യക്കാർക്കും അനഭിമതനായിത്തീർന്ന ഡോ ജേക്കബ് തോമസ് തന്റെ ജീവിതം പറയുമ്പോൾ, തീവ്രമായ  അനുഭവങ്ങളുടെ ഒരു ഭൂതകാലം വിടരുന്നു.

കാര്യവും കാരണവും‘ഔദ്യോഗികജീവിതത്തില്‍ ജേക്കബ് തോമസ് എതിരിട്ട വെല്ലുവിളികളും കാര്യശേഷിയിലൂടെ അതിനെ നേരിട്ടതും വെളിപ്പെടുത്തുന്നു. അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണെന്നും അതിന്റെ കരാളഹസ്തത്തില്‍നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈ പുസ്തകം പറയുന്നു. ഏതു പ്രതിസന്ധിക്കു പിന്നിലും ഒരു കാര്യവും കാരണവുമുണ്ടാകും. ഈ കാര്യകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുമ്പോഴാണ് വ്യക്തിയും സ്ഥാപനങ്ങളും വിജയത്തിലെത്തുക. കാര്യകാരണങ്ങള്‍ കണ്ടെത്തുവാന്‍ ഈ പുസ്തകം വഴിതെളിക്കും. പരാജയം നേടുക എളുപ്പമാണ്. പരിശ്രമിക്കുകയേ വേണ്ടൂ. വിജയത്തിന്റെ കാര്യമതല്ല, പരിശ്രമം കൂടിയേ മതിയാവൂ. മറികടക്കാന്‍ പ്രതിബന്ധങ്ങളുണ്ട്. അത് ഒഴുക്കിനെതിരേയുള്ള നീന്തലാണ്. കാര്യശേഷിവികസനം എന്ന മാനേജ്‌മെന്റ് ശാസ്ത്രത്തിലൂടെ ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കുന്നതും ഒഴുക്കിനെതിരേ നീന്തുവാനാണ് ; ഒഴുക്കില്ലാത്തിടത്ത് ഒഴുക്കുണ്ടാക്കുവാനും.’

പുസ്തകക്കൂട്ടത്തിനായി ക്ലിക്ക് ചെയ്യൂ

 

Comments are closed.