DCBOOKS
Malayalam News Literature Website

ഡോ.സി.ജെ റോയിയുടെ ശതാഭിഷേക സമ്മേളനവും പുസ്തകപ്രകാശനവും

കോട്ടയം: എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഡോ. സി.ജെ. റോയിയുടെ ശതാഭിഷേക ആഘോഷവും അദ്ദേഹത്തിന്റെ വാക്കുകള്‍ പൂക്കുന്ന പൂമരം എന്ന കൃതിയുടെ പ്രകാശനവും സംഘടിപ്പിക്കുന്നു. ജൂലൈ 13 ശനിയാഴ്ച പുതുപ്പള്ളി ബെസ്റ്റ് ബേക്കേഴ്‌സ് ഓഡിറ്റോറിയത്തില്‍വെച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഉമ്മന്‍ചാണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ.കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തും. സി.ജെ.റോയിയുടെ വാക്കുകള്‍ പൂക്കുന്ന പൂമരം എന്ന കൃതി ഡോ.ബി.ഇക്ബാല്‍ ഫാ.സക്കറിയാ നൈനാന് നല്‍കി പ്രകാശനം ചെയ്യും. ഡോ.പോള്‍ മണലില്‍, ഡോ.എം.ഐ ആന്‍ഡ്രൂസ്, എം.കെ.ജേക്കബ് മുണ്ടാക്കല്‍ തുരുത്തേല്‍, ജേക്കബ് ഈപ്പന്‍, സ്‌കറിയാ ഷിന്റോസ്, തേക്കിന്‍കാട് ജോസഫ്, ഡേവിസ് ജോസഫ്, ഡോ.സി.ജെ.റോയ് എന്നിവര്‍ പങ്കെടുക്കുന്നു.

സി.ജെ.റോയിയുടെ തെരഞ്ഞെടുത്ത സാഹിത്യ രചനകളുടെ സമാഹാരമായ വാക്കുകള്‍ പൂക്കുന്ന പൂമരം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുഭവങ്ങള്‍, അനുസ്മരണങ്ങള്‍, ആസ്വാദനങ്ങള്‍, പഠനങ്ങള്‍, അവതാരികകള്‍ എന്നിങ്ങനെ വ്യത്യസ്ത ശീര്‍ഷകങ്ങളിലാണ് രചനകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Comments are closed.