DCBOOKS
Malayalam News Literature Website

മഹാരോഗവും ദൈവങ്ങളും

ഡോ.ടി.കെ. ജാബിര്‍

സാംസ്‌കാരികവ്യവസ്ഥകളിലല്ലാതെ മനുഷ്യസമൂഹം ലോകത്തെവിടെയും നിലനില്ക്കുന്നത് കാണുക സാധ്യമല്ല. മതം ഭാഷ, കലകള്‍, വസ്ത്രം, ഭക്ഷണം, വിവാഹം, പെരുമാറ്റരീതികള്‍ തുടങ്ങിയവയെല്ലാം സംസ്‌കാരത്തിന്റെ വിവിധ ഘടകങ്ങളാണ്. കാലാവസ്ഥയും ഇവിടെ നിര്‍ണായകമാണ്. അങ്ങനെ വിവിധ രൂപത്തില്‍ മനുഷ്യജീവിതവുമായി ഉള്‍ച്ചേര്‍ന്ന ബന്ധമാണ് മതങ്ങള്‍ക്കും ദൈവ(ങ്ങള്‍)ത്തിനുമുള്ളത്.

കേരളത്തില്‍ രണ്ട് പ്രളയം ഉണ്ടായപ്പോള്‍ ദൈവവും മതവും പറയത്തക്ക രീതിയില്‍ ഒരു ചര്‍ച്ചാവിഷയമായിരുന്നില്ല. എന്നാല്‍ ഭൂഗോളത്തിന്റെ സകലഭാഗത്തും കൊറോണയെന്ന വൈറസ് പടര്‍ന്നപ്പോള്‍ ദൈവ-മത ചര്‍ച്ചകള്‍ തിരിച്ചു വന്നിരിക്കുന്നു. മതത്തിന്റെയും ദൈവത്തിന്റെയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പുതിയ ചര്‍ച്ചകള്‍. കോവിഡ് കാലത്ത് പിന്‍വാങ്ങിയിരുന്ന സംഘടിത ദൈവ-മത ഇടപെടലുകള്‍ തിരിച്ചു വരും എന്ന് പ്രമുഖ എഴുത്തുകാരന്‍ സക്കറിയ ഈയിടെ എഴുതുകയുണ്ടായി. സോഷ്യല്‍ മീഡിയ കേരളത്തില്‍ സജീവമായ കാലഘട്ടംമുതല്‍തന്നെ ദൈവമതചിന്തകളെ ചോദ്യം ചെയ്
തുകൊണ്ടിരിക്കുന്നുണ്ട്. നിരവധിപ്പേര്‍ യുക്തിവാദത്തിലേക്ക് (സ്വതന്ത്രചിന്തയിലേക്ക്) ആകര്‍ഷിക്കപ്പെടുന്നുമുണ്ട്. ഇവരെല്ലാം മതമാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്
നമെന്ന് കൂട്ടായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ച വേഗതയിലാണെന്നും ദൈവം, മതം എന്നിവ താമസിയാതെ ഇല്ലാതായിപ്പോകുമെന്നും അവകാശവാദം ഉന്നയിക്കുന്നു. അതിനിടയിലാണ് കോവിഡ് ദൈവത്തിന്റെ പരീക്ഷണമാണെങ്കില്‍ ദേവാലയങ്ങള്‍ എന്തുകൊണ്ട് അടച്ചു പൂട്ടിയിരിക്കുന്നു എന്ന യുക്തിഭദ്രമായ ചോദ്യം ഉയരുന്നത്. യഥാര്‍ത്ഥത്തില്‍ മനുഷ്യലോകത്തുനിന്നും ദൈവവും മതവും ഇല്ലാതാകുമോ? ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ച അപ്രസക്തമായതുകൊണ്ട് ദൈവം, മതം എന്നിവ കോവിഡാനന്തരം ഇല്ലാതാകുമോ എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. കൂടാതെ എന്താണ് മതം, ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം മതമാണോ എന്നുമുള്ള നരവംശശാസ്ത്രപരമായ ഒരു ലഘുവായ അന്വേഷണംകൂടിയാണ് ഈ ലേഖനം.

പൂര്‍ണ്ണരൂപം വായിക്കാന്‍ ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

Comments are closed.