DCBOOKS
Malayalam News Literature Website

വി.ജെ. ജയിംസുമായുള്ള സംവാദവും പുസ്തകചര്‍ച്ചയും

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെയും ഭാരത് ഭവന്റെയും ആഭിമുഖ്യത്തില്‍ മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ വി.ജെ.ജയിംസുമായുള്ള സംവാദവും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന വി.ജെ.ജയിംസിന്റെ ആന്റിക്ലോക്ക് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചര്‍ച്ച.

ഡോ.കെ.പ്രസന്നരാജന്‍, താര കിഴക്കേവീട്, ഡോ.മനോജ് വെള്ളനാട് എന്നിവരും സംവാദത്തില്‍ വി.ജെ.ജയിംസിനൊപ്പം പങ്കെടുക്കുന്നു. സെപ്റ്റംബര്‍ അഞ്ചാം തീയതി വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം തൈക്കാടുള്ള ഭാരത് ഭവനില്‍വെച്ചാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. പ്രദീപ് പനങ്ങാടായിരിക്കും മോഡറേറ്റര്‍.

Comments are closed.