DCBOOKS
Malayalam News Literature Website

ഡീഗോ അർമാന്റോ മറഡോണ – ബോബിയുടെ സുവിശേഷം (അദ്ധ്യായം: 1-11); പ്രീബുക്കിങ് ആരംഭിച്ചു

‘ഡീഗോ അർമാന്റോ മറഡോണ- ബോബിയുടെ സുവിശേഷം (അദ്ധ്യായം: 1-11)’ പ്രീബുക്കിങ് ആരംഭിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി /കറന്റ് ബുക്സ് ശാഖകളിലൂടെയും പ്രീബുക്ക് ചെയ്യാം.

ഇതൊരു സുവിശേഷമാണ്. ഫുട്‌ബോളിന്റെ ദൈവപുത്രനായ മറഡോണയെക്കുറിച്ച് ബോബി ചെമ്മണ്ണൂർ പറയുന്ന സുവിശേഷം. ഈ സുവിശേഷത്തിലൂടെ മറഡോണയുടെ ജീവിതകഥ ചുരുളഴിയുന്നു. നമ്മൾ കേട്ടതും കേൾക്കാത്തതുമായ മറഡോണയുടെ ജീവിതത്തിലെ സന്തോഷഭരിതവും സംഘർഷബരിതവുമായ മുഹൂർത്തങ്ങൾ. മറഡോണയെ കേരളത്തിലെ ഫുഡ്ബോൾ പ്രേമികൾക്കായി ഇവിടെയെത്തിച്ച മറഡോണയുടെ സഹചാരിയായ ബോബി ചെമ്മണ്ണൂർ അത് പറഞ്ഞപ്പോൾ ആ സുവിശേഷങ്ങൾ പകർത്തിയെടുത്തത് പ്രശസ്ത ചിത്രകാരനും കഥാകാരനുമായ ബോണി തോമസ്.

പ്രീബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.