DCBOOKS
Malayalam News Literature Website

ഡി.സി മെഗാ ബുക്ക് ഫെയര്‍: ‘ദേവരതി:താന്ത്രിക യാത്രകളിലെ മായക്കാഴ്ചകള്‍’ പ്രകാശനം ചെയ്തു

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ഡി.സി മെഗാ ബുക്ക് ഫെയറിനോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരികോത്സവത്തില്‍ കെ.വി മോഹന്‍കുമാര്‍ രചിച്ച ദേവരതി:താന്ത്രിക യാത്രകളിലെ മായക്കാഴ്ചകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.  പ്രഭാ വര്‍മ്മ അദ്ധ്യക്ഷനായ ചടങ്ങില്‍ പ്രൊഫ.വി .മധുസൂദനന്‍ നായര്‍  കെ.എ.ബീനയ്ക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

ബുദ്ധിസത്തിലെ തന്ത്രിക അനുഷ്ഠാനങ്ങളെ സ്വാനുഭാവമെന്ന മട്ടില്‍ രേഖപ്പെടുത്തുന്നതാണ് ഈ കൃതിയെന്ന് വി.മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഒരു സഞ്ചാരിയുടെ അന്വേഷണത്വര ഇതില്‍ കാണുവാന്‍ സാധിക്കുന്നുണ്ട്. കെ.വി.മോഹന്‍കുമാറിന്റ നോവലുകള്‍ പോലെ സൂക്ഷ്മവും കാവ്യാതമകവും അവതരണം ദേവരതിയുടെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഥാകൃത്ത് സതീഷ്ബാബു പയ്യന്നൂരാണ് വേദിയില്‍ പുസ്തക പരിചയം നടത്തിയത്. സുനില്‍ സി.ഇ ആശംസയും ഗ്രന്ഥകര്‍ത്താവ് കെ.വി മോഹന്‍കുമാര്‍ മറുപടി പ്രസംഗം നടത്തുകയും ചെയ്തു.

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയറിനോട് അനുബന്ധിച്ച്‌ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ലക്ഷക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള ഒരു സുവര്‍ണാവസരമാണിത്.

പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളില്‍ സാംസ്‌കാരിക സമ്മേളനം, പുസ്തകപ്രകാശനം, പുസ്തക ചര്‍ച്ച എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 15 വരെയാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് വരെയാണ് മേളയുടെ സമയം.

വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.