DCBOOKS
Malayalam News Literature Website
Rush Hour 2

തോപ്പില്‍ രവി പുരസ്‌കാരം ദേവദാസ് വി എം-ന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഏറ്' എന്ന നോവലിനാണ് പുരസ്‌കാരം

ഈ വര്‍ഷത്തെ തോപ്പില്‍ രവി സ്മാരക സാഹിത്യ പുരസ്‌കാരം ദേവദാസ് വി എം-ന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഏറ്‘ എന്ന നോവലിനാണ് പുരസ്‌കാരം. 10,001 രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

കവി കെ. ജയകുമാര്‍ ഐ എ എസ്, കഥാകൃത്ത് ഗ്രേസി, വിമര്‍ശകന്‍ ഡോ. മുഞ്ഞിനാട് പത്മകുമാര്‍ എന്നിവരാണ് കൃതി തെരഞ്ഞെടുത്തത്.

തോപ്പില്‍ രവിയുടെ 32-ാമത് ചരമവാര്‍ഷികദിനമായ ഫെബ്രുവരി 8ന് കൊല്ലത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പുരസ്‌കാരം സമര്‍പ്പിക്കും.

കല്ലറയും കല്ലുളിയും ഉണ്ടായ കാലമാണ് ശിലായുഗം. കാരിരുമ്പിന് മുമ്പ് കല്ലുപോലെയാണ് മനം ഉറച്ചിരുന്നത്. ഏറ്റവും പഴക്കമുള്ള ആദിരൂപങ്ങളുടെ ആയുധവും കല്ലുതന്നെ. അധികാരവും വിമതത്വവും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു കാലത്ത് കല്ലിന്റെ പുറത്തായിരുന്നു. അധികാരത്തിന്റെ സമകാലീന സങ്കീർണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാനാണ് ദേവദാസ് ‘ഏറ്’ എന്ന നോവലിലൂടെ ശ്രമിക്കുന്നത്.

 

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

Comments are closed.