DCBOOKS
Malayalam News Literature Website

ടി ഡി രാമകൃഷ്‌ണനും വിഷ്‌ണുപ്രസാദിനും വി കെ ദീപയ്‌ക്കും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾക്ക് അംഗീകാരം

2022ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിന്‌ ടി ഡി രാമകൃഷ്‌ണനും (പച്ച  മഞ്ഞ ചുവപ്പ്‌), കവിതയ്‌ക്ക്‌ വിഷ്‌ണുപ്രസാദിനും (നൃത്തശാല) കഥയ്‌ക്ക്‌ വി കെ ദീപയ്‌ക്കു (വുമൺ ഈറ്റേഴ്‌സ്‌)മാണ്‌ പുരസ്‌കാരം. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവുമാണ്‌ പുരസ്‌കാരം. പച്ച  മഞ്ഞ ചുവപ്പ്‌, വുമൺ ഈറ്റേഴ്‌സ്‌ എന്നീ പുസ്തകങ്ങൾ ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.

Textരാജേന്ദ്രൻ എടത്തുംകര, ആർ രാജശ്രീ, പി കെ ഹരികുമാർ (നോവൽ), പി പി രാമചന്ദ്രൻ, എസ്‌ ജോസഫ്‌, കെ വി സജയ്‌ (കവിത), എസ്‌ ഹരീഷ്‌, ഉണ്ണി ആർ, ഷബിത (കഥ) എന്നിവരായിരുന്നു പുരസ്‌കാര നിർണയ സമിതി അംഗങ്ങൾ.

ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവലാണ് ടി ഡി രാമകൃഷ്‌ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്‌’. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെText ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി ഈ നോവലില്‍ അവതരിപ്പിക്കുന്നു.

നോവൽ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

‘വിവിധ ആഴ്ചപ്പതിപ്പുകളില്‍ വന്ന പതിനൊന്നു കഥകളാണ് വി.കെ.ദീപയുടെ ’വുമൺ ഈറ്റേഴ്‌സ്’. ഒരേ സമയം ശാന്തവും അടുത്ത നിമിഷം പ്രക്ഷുബ്ധവുമാകുന്ന കഥകള്‍. വ്യത്യസ്തങ്ങളായ ജീവിതങ്ങളിലേക്കുള്ള യാത്രകളാണ് ഓരോ കഥയും. സ്ത്രീജീവിതങ്ങളുടെ ഒറ്റപ്പെടലും അതിജീവനവും സമര്‍ഥമായി ആവിഷ്‌കരിക്കുന്ന വി കെ ദീപ, തന്റെ കഥകളെ ദൃഢമായൊരു സാമൂഹ്യപ്രസക്തിയുടേതന്നെ അഗ്‌നിവാഹകരാക്കുകയാണ്.’

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.