DCBOOKS
Malayalam News Literature Website

പാഠപുസ്തകങ്ങളുടെ ഗന്ധവും ഒരു ഭൂതകാലക്കുളിരാണ്: ദീപാനിശാന്ത്

പഠനകാലത്തെ പ്രിയപ്പെട്ട പുസ്തക ഓര്‍മ്മകള്‍ പങ്കുവെച്ച് അധ്യാപിക ദീപാനിശാന്ത്. ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് തന്റെ സ്‌കൂള്‍കാലത്തെ സമ്പന്നമാക്കിയ, അറിവുകളുടെ അക്ഷയഖനിയായിരുന്ന പാഠപുസ്തകങ്ങളെ കുറിച്ച് ദീപാനിശാന്ത് വാചാലയായത്.

ദീപാനിശാന്തിന്റെ വാക്കുകളില്‍ നിന്നും,

മലയാളികളുടെ നൊസ്റ്റാള്‍ജിയയുടെ തുടക്കം സ്‌കൂള്‍ കാലഘട്ടം മുതലാണ്. ആ കാലഘട്ടത്തിലെ പാഠപുസ്തകങ്ങള്‍, അവയുടെ മണം, അവയിലെ ചേതനയുള്ള ചിത്രങ്ങള്‍ അതെല്ലാം ഒരിക്കല്‍ക്കൂടി കാണാനുള്ള ഒരവസരമാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങളിലൂടെ ഡി,സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. നമ്മുടെയൊക്കെ ഭൂതകാലക്കുളിര്‍ എന്ന് പറയാവുന്ന പാഠപുസ്തകങ്ങള്‍ ഒരിക്കല്‍ക്കൂടി കാണാനും ആ കാലത്തേക്ക് തിരിഞ്ഞു നോക്കാനുമുള്ള ഒരവസരം. നാം പഠിച്ചിട്ടുള്ള ആ പാഠപുസ്തകങ്ങള്‍ കാണുക എന്നത് വളരെ ആഹ്ലാദകരമാണ്.

ഈ കാലഘട്ടത്തില്‍ ഡി.സി ബുക്‌സിന്റെ പുതിയ സംരംഭത്തിന് ഏറെ പ്രസക്തിയുണ്ട്. പാഠപുസ്തകങ്ങളിലെ വസ്തുതകള്‍ വളച്ചൊടിക്കപ്പെടുകയും ചരിത്രം മാറ്റിയെഴുതുകയും ചെയ്യുന്ന കാലഘട്ടമാണിത്. അതുകൊണ്ട് തന്നെ ഇത്തരം പുസ്തകങ്ങള്‍ ഒരു ചരിത്രരേഖയായി, ആധികാരിക രേഖയായി സൂക്ഷിക്കാനുള്ള ഒരുദ്യമം എന്ന നിലയിലും പ്രസക്തമാണ്. മാറുന്ന കാലത്ത് വ്യത്യസ്ത താല്പര്യങ്ങള്‍ക്കനുസരിച്ച് സിലബസ് ഏകീകരണവും മറ്റും നടക്കുമ്പോള്‍, അത്തരം താത്പര്യങ്ങളെ അതിജീവിക്കുന്നതിനുള്ള ഒരു ശ്രമമായോ, അതല്ലെങ്കില്‍ അവയെ പ്രതിരോധിക്കുവാനുള്ള ഒരു യജ്ഞമായി ഡി.സി ബുക്‌സിന്റെ ഈ സംരംഭത്തെ വിലയിരുത്തുന്നതായി ദീപാനിശാന്ത് പറഞ്ഞു.

ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ബാല്യത്തിന്റെ വീണ്ടെടുപ്പാണ്. കൊതിയോടെ വായിക്കാനും ആസ്വദിക്കാനും എന്നെന്നും സൂക്ഷിച്ചുവെക്കാനുമുള്ള ഒരു അപൂര്‍വ്വസമ്മാനം. ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ ആദ്യകാല കൃതികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. മൂന്ന് വാല്യങ്ങളിലായി 3333 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ കോപ്പികള്‍ ഉറപ്പാക്കൂ.

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ ഉള്ളടക്കം

1. ഐക്യകേരളപ്പിറവിയ്ക്കു മുന്‍പും ശേഷവുമുള്ള മലയാള/കേരള പാഠാവലിയിലെ രചനകളാണ് സമാഹരിക്കുന്നത്.

2. മലയാള പാഠപുസ്തകങ്ങളിലെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു.

3. ഡി.പി.ഇ.പി പാഠാവലികള്‍ ഈ സമാഹാരത്തിന്റെ ഭാഗമാക്കുന്നില്ലെങ്കിലും പഴയപാഠാവലിയിലെ രചനകള്‍തന്നെയാണ് പില്‍ക്കാലത്ത് പാഠഭാഗങ്ങളാക്കിയിട്ടുള്ളതിനാല്‍ ഡി.പി.ഇ.പി പഠിച്ചിട്ടുള്ളവര്‍ക്കും ഈ പുസ്തകം ഗൃഹാതുരമായിരിക്കും.

4. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലുള്ള എല്ലാ പാഠങ്ങളും വ്യാകരണമുള്‍പ്പെടെ ഈ സമാഹാരത്തിന്റ ഭാഗമായിരിക്കും.

5. പാഠങ്ങളായി ചേര്‍ത്തിട്ടുള്ള കഥകള്‍, നാടകങ്ങള്‍, പദ്യഭാഗങ്ങള്‍,ലേഖനങ്ങള്‍ തുടങ്ങിയ സര്‍വ്വമേഖലകളും ഇതിലുള്‍ക്കൊള്ളുന്നു.

3333 രൂപ മുഖവിലയുള്ള പുസ്തകത്തിന് ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 1999 രൂപക്ക് ലഭ്യമാകും. ഒപ്പം 1000 DC REWARD POINTS ലഭിക്കുന്നു.രണ്ടു തവണ (1000+999)( 30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം. കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 500DC REWARD POINTS ലഭിക്കുന്നു). മൂന്നു തവണ(1000+600+600)=2200 രൂപ( 90 ദിവസത്തിനുള്ളില്‍ തവണപ്രകാരമുള്ള തുക കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 300 DC REWARD POINTS ലഭിക്കുന്നു.

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം.ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്.

ബുക്കിംഗിന് വിളിക്കൂ: 9947055000, 9946108781, വാട്‌സ് ആപ് നമ്പര്‍- 9946109449

ഓണ്‍ലൈനില്‍: http://prepublication.dcbooks.com/product/oru-vattam-koodi , https://onlinestore.dcbooks.com/books/oru-vattam-koodi-ente-paada-pusthakangal

വ്യവസ്ഥകള്‍ അറിയാന്‍: www.dcbooks.com

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

പാഠഭാഗങ്ങള്‍ കേട്ട് ആസ്വദിക്കാന്‍ പുസ്തകങ്ങള്‍ക്കൊപ്പം ക്യൂ.ആര്‍ കോഡ് കൂടി ലഭ്യമാണ്.

Comments are closed.