DCBOOKS
Malayalam News Literature Website

കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു

കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എഴുത്തിലെ സ്ത്രീവിരുദ്ധതയും മീശയുടെ രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. 25-ാം തീയതി ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് പൊലീസ് കോണ്‍ഫറന്‍സ് ഹാളിലാണ് (പൊലീസ് ക്ലബ്ബിന് സമീപം) ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

മലയാളത്തിലെ പ്രശസ്ത കവി കെ.സച്ചിദാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എ. കെ അബ്ദുള്‍ ഹക്കീമാണ് ചടങ്ങിന്റെ അധ്യക്ഷന്‍. എഴുത്തുകാരായ കെ.പി രാമനുണ്ണി, ഡോ.ഖദീജാ മുംതാസ്, കെ. അജിത, എന്‍.പി ഹാഫിസ് മുഹമ്മദ്, വി.ആര്‍ സുധീഷ്, പി.കെ പാറക്കടവ്, അര്‍ഷാദ് ബത്തേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. ഏവര്‍ക്കും സ്വാഗതം.

Comments are closed.