DCBOOKS
Malayalam News Literature Website

ഓര്‍മ്മയില്‍ പി.കേശവദേവ് …

 

സമൂഹത്തില്‍ നിലനിന്നിരുന്ന അനീതിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ച എഴുത്തുകാരനായിരുന്നു പി.കേശവദേവ്. സമൂഹത്തിലെ ഏറ്റവും താഴ്ന്നതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും അദ്ദേഹം കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു. മനുഷ്യ സ്‌നേഹിയായ ഒരു കഥാകാരന്‍ കൂടിയായിരുന്ന അദ്ദേഹം അധികാരിവര്‍ഗ്ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു.

കേശവദേവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇപ്പോള്‍ വില്‍പ്പനയില്‍.  സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം.

പി. കേശവദേവ് (1905-1983)
1905 ഓഗസ്റ്റില്‍ ജനിച്ചു. യഥാര്‍ത്ഥ നാമം കേശവപിള്ള. പണ്ഡിറ്റ് ഖുശിറാമിന്റെ ചിന്തകളില്‍ ആകൃഷ്ടനായി ആര്യസമാജത്തില്‍ ചേര്‍ന്ന് കേശവദേവ് എന്ന പേരു സ്വീകരിച്ചു. പിന്നീട് യുക്തിവാദി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. 1930-കളില്‍ മലയാള കഥാസാഹിത്യത്തിന് നേതൃത്വം നല്‍കി. ആദ്യനോവല്‍ ഓടയില്‍നിന്ന്. എണ്‍പതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തി. അയല്‍ക്കാര്‍ 1964-ലെ സാഹിത്യ അക്കാദമി അവാര്‍ഡും ’70-ലെ സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡും നേടി. കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെയും പ്രസിഡന്റായിരുന്നു. കുറച്ചുകാലം ആകാശവാണിയില്‍ പ്രൊഡ്യൂസറായി ജോലി ചെയ്തു. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. 1983 ജൂലൈ ഒന്നിന് അന്തരിച്ചു.

പ്രധാന കൃതികള്‍
നോവല്‍ : പങ്കലാക്ഷീടെ ഡയറി, വെളിച്ചം കേറുന്നു, സര്‍വ്വരാജ്യ കോഴികളേ സംഘടിക്കുവിന്‍, ഓടയില്‍നിന്ന്, കണ്ണാടി, സഖാവ് കരോട്ട് കാരണവര്‍, അയല്‍ക്കാര്‍, കേശവദേവിന്റെ മൂന്ന് നോവലുകള്‍
കഥ : ‘പ്രതിജ്ഞ’യും മറ്റ് പ്രധാന കഥകളും, കേശവദേവിന്റെ കഥകള്‍
ആത്മകഥ : എതിര്‍പ്പ്‌

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പി.കേശവദേവിന്റെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.