DCBOOKS
Malayalam News Literature Website

ഡി.സി മെഗാ ബുക്ക് ഫെയര്‍: ‘മലയാളിയുടെ നവമാധ്യമജീവിതം’ പുസ്തക പ്രകാശനം ജൂലൈ 10-ന്

തിരുവനന്തപുരം: ഡി.സി മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് സി.എസ് വെങ്കിടേശ്വരന്‍ രചിച്ച മലയാളിയുടെ നവമാധ്യമജീവിതം എന്ന കൃതി പ്രകാശിപ്പിക്കുന്നു. വൈകിട്ട് 5.30ന് നടക്കുന്ന പരിപാടിയില്‍ ദാമോദര്‍പ്രസാദ്, പി.എന്‍ ഗോപീകൃഷ്ണന്‍, മീന ടി. പിള്ള, സി.എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമൊരുക്കിക്കൊണ്ട് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ജൂണ്‍ 30 മുതലാണ് മേള ആരംഭിച്ചത്. പുസ്തകമേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യ ഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ലക്ഷക്കണക്കിന് മലയാളംഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളില്‍ സാംസ്‌കാരിക സമ്മേളനം, പുസ്തകപ്രകാശനം, പുസ്തക ചര്‍ച്ച എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള ഒരു സുവര്‍ണാവസരമാണിത്. ദിവസവും രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് വരെയാണ് മേളയുടെ സമയം. ജൂലൈ 15ന് മേള സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9946109646

വിശദാംശങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.