DCBOOKS
Malayalam News Literature Website

വിദ്യാരംഭം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്ന കുരുന്നുകള്‍ക്കായി ഡി.സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തുന്നു. ഒക്ടോബര്‍  19-ന് രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കുന്ന ചടങ്ങ് കോട്ടയം ഡി.സി ബുക്‌സ് അങ്കണത്തിലെ സരസ്വതീമണ്ഡപത്തില്‍ വെച്ച് നടക്കും.

ഇത്തവണ കുരുന്നുകളെ എഴുത്തിനിരുത്തി അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു കൊടുക്കുന്നത് പ്രതിഭാശാലികളായ മൂന്ന് മഹത് വ്യക്തികളാണ്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍  സേതു, എഴുത്തുകാരനും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ ഡോ. ബി.അശോക് ഐ.എ.എസ്, അധ്യാപകനും എഴുത്തുകാരനുമായ ഡോ. മനോജ് കുറൂര്‍ എന്നിവരാണ് എഴുത്തിനിരുത്തല്‍ ചടങ്ങിന് ആചാര്യസ്ഥാനം വഹിയ്ക്കുന്നത്.

ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്‌ട്രേഷന്‍ വിഭാഗം (വിദ്യാരംഭം)
ഡി സി ബുക്‌സ് , ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം- 01

വിളിയ്ക്കേണ്ട നമ്പര്‍: 0481 2562114, 9072351755

ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി സന്ദർശിക്കുക: https://www.dcbooks.com/vidyarambham-2018

Comments are closed.