DCBOOKS
Malayalam News Literature Website
Rush Hour 2

‘ഒരുവട്ടംകൂടി എന്റെ വിദ്യാലയം’; ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കുവെക്കൂ,സമ്മാനം നേടൂ

നിങ്ങളുടെ പക്കല്‍ നിധി പോലെ സൂക്ഷിക്കുന്ന പഴയകാല വിദ്യാലയ സ്മരണകളെ പൊടി തട്ടിയെടുക്കാന്‍ ഇതാ ഒരു അവസരം. ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്‌സരമായ ഒരു വട്ടം കൂടി, എന്റെ വിദ്യാലയത്തിലേക്ക് നിങ്ങളുടെ പഴയ വിദ്യാലയ സ്മരണകള്‍ നിറയുന്ന അപൂര്‍വ്വ ചിത്രങ്ങള്‍ അയയ്ക്കൂ. ഒരുവട്ടം കൂടി ആ ഓര്‍മ്മകള്‍ പങ്കുവെക്കൂ..സമ്മാനം നേടൂ…

മത്സര നിബന്ധനകള്‍

1. പഴയകാല വിദ്യാലയ സ്മരണകള്‍ പങ്കുവയ്ക്കുന്ന, ചിത്രങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്.

2. ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ അയക്കാം.

3. അയയ്ക്കുന്ന ഫോട്ടോകള്‍ക്ക് കുറഞ്ഞത് 5 x 7 സൈസില്‍ 300 പിക്‌സല്‍ റെസൊല്യൂഷന്‍ ഉണ്ടായിരിക്കണം.

4. ജൂണ്‍ 30 മുതല്‍ ഓഗസ്റ്റ് 16-ാം തീയതിവരെ ചിത്രങ്ങള്‍ അയയ്ക്കാം.

5. അയക്കുന്ന കവറിനു പുറത്ത്, ‘ഒരു വട്ടം കൂടി എന്റെ വിദ്യാലയം’ എന്ന് എഴുതിയിരിക്കണം.

6. ഫോട്ടോയ്ക്കായി തിരഞ്ഞെടുത്ത വിദ്യാലയത്തിന്റെ പേര് സൂചിപ്പിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.

7. വിജയികളെ അധ്യാപക ദിനമായ സെപ്റ്റംബര്‍ 5-ന് പ്രഖ്യാപിക്കും.

8. തിരഞ്ഞെടുക്കുന്ന അഞ്ച് പേര്‍ക്ക് 1000 രൂപ വിലയുള്ള ഗിഫ്റ്റ് കൂപ്പണ്‍ നല്‍കുന്നതായിരിക്കും.

9. തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍, ഡി.സി ബുക്‌സ് പബ്ലിക്കേഷനായ ‘ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍’ എന്ന സമാഹാരത്തില്‍ പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം ഡി.സി ബുക്‌സ് ബുള്ളറ്റിന്‍, ഡി.സി ബുക്‌സ് പോര്‍ട്ടല്‍, ഫെയ്‌സ്ബുക്ക് പേജ് എന്നിവയിലൂടെയും പ്രചാരം നല്‍കുന്നതായിരിക്കും.

10. ഡി.സി ബുക്‌സിന്റെ ജഡ്ജിങ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

11. ചിത്രങ്ങള്‍ editorial@dcbooks.com എന്ന ഇ-മെയില്‍ വിലാസത്തിലോ, സി.ഡിയിലാക്കി താഴെ പറയുന്ന അഡ്രസിലോ അയക്കാം:

അയയ്‌ക്കേണ്ട വിലാസം

പബ്ലിക്കേഷന്‍ മാനേജര്‍
ഡി.സി ബുക്‌സ്
പബ്ലിക്കേഷന്‍ വിഭാഗം
ഡി.സി കിഴക്കെമുറിയിടം
ഗുഡ്‌സ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്
കോട്ടയം – 686001
ഫോണ്‍: 0481-2563114

ഡി.സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ ‘ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍’ ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

 

Comments are closed.