DCBOOKS
Malayalam News Literature Website

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി സി ബുക്‌സ് ശാഖകള്‍ തുറന്നു

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡി സി ബുക്‌സിന്റെ പുതിയ പുസ്തകശാലകള്‍ ആരംഭിച്ചു. ജൂണ്‍ രണ്ടിന് പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍, വി.തുളസീദാസ് ഐ.എ.എസ്(എം.ഡി, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വവഹിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകളിലെ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയക്കു സമീപമാണ് ഡി സി ബുക്‌സിന്റെ രണ്ടു പുതിയ പുസ്തകശാലകള്‍ ആരംഭിച്ചിരിക്കുന്നത്.

ഇംഗ്ലീഷ്-  മലയാളം ഭാഷകളിലായി നിരവധി വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെയെല്ലാം കൃതികള്‍ ലഭ്യമാണ്.  കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗത്തിലുള്ള പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും ലഭ്യമാണ്.

Comments are closed.