DCBOOKS
Malayalam News Literature Website

മികവുറ്റ കൃതികള്‍ക്കൊപ്പം കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനപ്പുസ്തകങ്ങളും!

മലയാളത്തിലെ മികവുറ്റ കൃതികള്‍ക്കൊപ്പം കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനപ്പുസ്തകങ്ങളും ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.

ഇന്നത്തെ കൃതികളെ പരിചയപ്പെടാം

Textവയലാര്‍ കൃതികള്‍ ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മംകൂടി.. എനിക്കിനിയൊരു ജന്മംകൂടി… -വയലാര്‍ വയലാര്‍ രാമവര്‍മ്മ ജനിച്ചത് കവിയായിട്ടാണ്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകത്തെത്തേടി ആ കവിഹൃദയം അലഞ്ഞു നടന്നു. കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തിവിടു കയും ഗാനങ്ങളുടെ ഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കു കയും ചെയ്ത വയലാര്‍ എന്ന കാവ്യഗന്ധര്‍വന്‍ മലയാളത്തിന്റെ നിസ്തുലസൗന്ദര്യമാണ്.

Textപുരാണിക് എന്‍സൈക്ലോപീഡിയ അദ്ധ്യാപകനും പുരാണഗവേഷകനുമായ വെട്ടം മാണിയുടെ കഠിനാദ്ധ്വാനത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ഫലമായി ഭാഷയ്ക്കു ലഭിച്ച വരദാനമാണ് പുരാണിക് എന്‍സൈക്ലോപീഡിയ. ഭാരതീയഭാഷകളിലെന്നല്ല ലോകഭാഷകളില്‍ത്തന്നെ ഈ പുരാണവിജ്ഞാനകോശത്തിനു സമാനമായി മറ്റൊരു കൃതിയില്ല. ഋഗ്വേദാദികളായ ചതുര്‍വേദങ്ങള്‍, മനു, അത്രി, വിഷ്ണു, ഹാരീതന്‍, യാജ്ഞവല്ക്യന്‍ തുടങ്ങിയവരുടെ സ്മൃതിസഞ്ചയങ്ങള്‍, ബ്രാഹ്മം, പാദ്മം, മാര്‍ക്കണ്ഡേയം തുടങ്ങിയ പതിനെട്ടു പുരാണങ്ങള്‍, സനല്‍കുമാരം, നാരദീയം, നാരസിംഹം തുടങ്ങിയ പതിനെട്ട് ഉപപുരാണങ്ങള്‍, ഇതിഹാസകാവ്യങ്ങളായ രാമായണം, ഭാരതം തുടങ്ങി ഭാരതസംസ്‌കാരത്തിന്റെ നെടുംതൂണുകളായി പരിലസിക്കുന്ന ഋഷിപ്രോക്തവും സനാതനവുമായ ഗ്രന്ഥങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് രൂപപ്പെടുത്തിയെടുത്തതാണ് പുരാണിക് എന്‍സൈക്ലോപീഡിയ.

Textലോകബാലകഥകള്‍ വിവിധ രാജ്യങ്ങളില്‍ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധ ബാലകഥകളുടെ സമാഹാരം. പല നാടുകളുടെ സംസ്‌കാരത്തനിമ കാത്തുസൂക്ഷിക്കുന്ന ഈ കഥകള്‍ കുട്ടികളുടെ ഭാവനയെ ദീപ്തമാക്കുന്നവയാണ്. കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനപ്പുസ്തകം.

തിരുക്കുറല്‍ സര്‍വജനങ്ങള്‍ക്കും ജീവിതമുന്നേറ്റത്തിന് മാര്‍ഗ്ഗദര്‍ശനം Textനല്കുന്ന അനുപമമായ നീതിശാസ്ത്രഗ്രന്ഥം. ഏതു പ്രതിസന്ധിയിലും പരിഹാരം നിര്‍ദ്ദേശിക്കുന്ന, ഏതിരുട്ടിലും നക്ഷത്രത്തിരികാട്ടുന്ന ഈ വിശിഷ്ടഗ്രന്ഥത്തില്‍ 1330 കുറളുകള്‍ അടങ്ങിയിരിക്കുന്നു. അലസതയും നൈരാശ്യവും വെടിഞ്ഞ് രമ്യയാത്ര തുടരുവാനും ലക്ഷ്യപ്രാപ്തിക്കായി അനവരതം യത്‌നിക്കാനുമുള്ള പ്രചോദനം നല്കി മനുഷ്യരാശിയെ ഔന്നത്യത്തിലേക്കെത്തിക്കാന്‍ മഹത്തായ ഈ കൃതിക്ക് കഴിയുന്നു. ഓരോ കുറളിന്റെയും മൂലം മലയാളലിപിയില്‍ കുറള്‍ വൃത്തത്തിലുള്ള ഭാഷാവിവര്‍ത്തനം, തുടര്‍ന്ന് മൂലപദങ്ങളുടെ അര്‍ത്ഥം, ഒടുവില്‍ ലളിതമായ ആശയവിവരണം ഇങ്ങനെ ദീപത്തില്‍നിന്നുകൊളുത്തിയ ദീപംപോലെ തിളക്കമാര്‍ന്ന അഭികാമ്യവും ആധികാരികവും വിശ്വസ്തവുമായ വിവര്‍ത്തനം. വിവര്‍ത്തനം: എസ് രമേശന്‍ നായര്‍

Textഇംഗ്ലീഷ് ഗുരുനാഥന്‍ ഇംഗ്ലിഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ഇല്ലെങ്കിൽ ഇതാ ഒരു ഇംഗ്ലിഷ് സ്വയം പഠനസഹായി. ചെറിയ ക്ലാസ്സുകൾ മുതൽ ബിരുദാനന്തരബിരുദം വരെ അദ്ധ്യാപകന്റെ സഹായം കൂടാതെ ആർക്കും ഇംഗ്ലിഷ് സ്വയം പഠിക്കാനുള്ള ഒരു ഉത്തമഗ്രന്ഥം. ഭാഷാപണ്ഡിതനും അദ്ധ്യാപകനും പുരാണിക് എൻസൈക്ലോപീഡിയയുടെ കർത്താവുമായ ശ്രീ വെട്ടം മാണി തയ്യാറാക്കിയത്.

പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം ആസക്തികളുടെ അഗ്നികുണ്ഡങ്ങളിൽ ഹോമിക്കപ്പെടുകയും നിർവ്വേദങ്ങളുടെ ചിദാകാശത്ത് നക്ഷത്രങ്ങളാവുകയും ചെയ്യുന്ന മനുഷ്യാത്മാക്കളുടെ സങ്കീർത്തനങ്ങൾ

ഡെകാമറണ്‍ കഥകള്‍ ജിയോവന്നി ബോക്കാസിയോയുടെ പ്രശസ്തമായ പുസ്തകം ദി Textഡെക്കാമെറോൺ ഇൻ മലയാളം, പ്രണയത്തിന്റെയും കാമത്തിന്റെയും കഥകളാൽ പ്രശസ്തമാണ്, ലൈംഗികത മുതൽ ദുരന്തം വരെയുള്ള എല്ലാ സാധ്യതകളിലും ഇത് പ്രത്യക്ഷപ്പെടുന്നു. ഈ മധ്യകാല സാങ്കൽപ്പിക കൃതിയിൽ 100 ​​കഥകളുണ്ട്, അതിൽ വിറ്റ്, വിറ്റിസിസം, പ്രായോഗിക തമാശകൾ, തുടങ്ങിയ വിഷയങ്ങളുണ്ട്. വിനോദത്തിനും സാഹിത്യ പ്രശസ്തിക്കും അപ്പുറം പതിനാലാം നൂറ്റാണ്ടിലെ ജീവിതത്തിന്റെ ഒരു പ്രധാന ചരിത്രരേഖയായി ഇത് നിലകൊള്ളുന്നു, .

ദശോപനിഷത്ത് ശ്രുതിപ്രിയ ഭാഷാഭാഷ്യം ഭാരതീയ തത്വചിന്തയുടേയും ആത്മീയതയുടേയും പ്രഭാവലയം പേറുന്ന കൃതി. 

 

Comments are closed.