DCBOOKS
Malayalam News Literature Website
Rush Hour 2

പ്രണയം പോലെ അനശ്വരമായൊരു പ്രണയ സമ്മാനം!

ആ പൂവ് നീ എന്തുചെയ്തു..?
ഏതുപൂവ്
രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്?
ഒ.. അതോ.
അതേ.അതെന്തു ചെയ്തു.?
തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്
ചവട്ടിയരച്ചുകളഞ്ഞോ എന്നറിയുവാന്‍?
കളഞ്ഞുവെങ്കിലെന്ത്
ഓ… ഒന്നുമില്ല. എന്റെ ഹൃദയമായിരുന്നു അത്..!

ബഷീറിന്റെ മനസ്സില്‍നിന്നും തൂലികയില്‍നിന്നും ഇറ്റുവീണ പ്രണയമാണ് ഈ വാക്കുകള്‍.. പ്രണയത്തെ എടുത്തുകാട്ടുവാന്‍ ഇതില്‍ കൂടുതലൊന്നുംവേണ്ട..എല്ലാം അതിലുണ്ട്. ഇങ്ങനെ പ്രണയത്തെ രണ്ടുവാക്കിലും വരിയിലും ഭംഗിയോടെ വികാരതീവ്രതയോടെ തുറന്നിട്ടവരാണ് എക്കാലത്തെയും എഴുത്തുകാര്‍. അത് സ്‌നേഹപൂര്‍വ്വം വായനക്കാരും ഏറ്റുചൊല്ലിയിട്ടുണ്ട്.

പ്രണയിച്ചവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും, പ്രണയം മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ക്കും അങ്ങനെ പ്രണയത്തെ ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ ആസ്വദിക്കുന്നവർക്കായി ഇതാ വീണ്ടുമൊരു പ്രണയദിനം കൂടി കടന്നുവരികയാണ്. പ്രണയദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാന്‍ ഇക്കുറി വായനക്കാര്‍ക്കൊപ്പം ഡി സി ബുക്‌സുമുണ്ട്. പ്രണയദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാം ഏറ്റവും മൂല്യവത്തായ ഒരു സമ്മാനം. അനശ്വരമായ നിങ്ങളുടെ പ്രണയം പോലെ അനശ്വരമായ ഒരു സമ്മാനം! പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി അടിപൊളി വാലന്റൈന്‍സ് ഡേ ഓഫറുകളാണ് ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്.

മനസ്സിന് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ സ്വന്തമായി വാങ്ങി സൂക്ഷിക്കാനും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ഓഫറുകള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.