DCBOOKS
Malayalam News Literature Website
Rush Hour 2

വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുത്തിക്കുറിക്കുന്ന ശീലമുണ്ടോ?

നിങ്ങളൊരു വായനക്കാരനാണോ? വായിച്ച പുസ്തകങ്ങളെ കുറിച്ച് കുത്തിക്കുറിക്കുന്ന ഒരാളാണോ നിങ്ങള്‍? ഈ പുസ്തകം മറ്റ് വായനക്കാര്‍ വായിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ?
ഇതാ ഒരു സുവര്‍ണാവസരം. ഡിസി ബുക്‌സ് പ്രിയവായനക്കാര്‍ക്കായി ബുക്ക് റിവ്യു മത്സരം സംഘടിപ്പിക്കുന്നു.  എങ്കില്‍ കഥ, കവിത, നോവല്‍ എന്നീ സാഹിത്യരൂപങ്ങളില്‍ നിങ്ങള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ചെഴുതി ഞങ്ങളുടെ ഓണ്‍ലൈന്‍സ്‌റ്റോര്‍ ബുക്ക് റിവ്യൂവില്‍ പോസ്റ്റ് ഇപ്പോള്‍ തന്നെ പോസ്റ്റ് ചെയ്യൂ. ആഴ്ചതോറും തിരഞ്ഞെടുക്കുന്ന 5 ഭാഗ്യശാലികള്‍ക്ക് ഗിഫ്റ്റ് വൗച്ചറുകള്‍ സ്വന്തമാക്കാന്‍ അവസരം!

കൃതിയുടെ മികച്ച ഒരു വിലയിരുത്തലിലൂടെ ഇതുവരെ ആ പുസ്തകം വായിക്കാത്തവരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന വിധമായിരിക്കട്ടെ നിങ്ങളുടെ രചനകള്‍.

കൃതിയുടെ സമഗ്രമായ ഒരു ചിത്രം വരച്ചുകാട്ടാന്‍ ഓരോ വായനക്കാരനും റിവ്യുവിലൂടെ സാധിക്കും. കൃതിയുടെ രചയിതാവുമായും മറ്റ് വായനക്കാരുമായും കൃതിയെ മുന്‍നിര്‍ത്തിയുള്ള സംഭാഷണത്തിലേക്കും തുടര്‍ചര്‍ച്ചയിലേക്കും പ്രവേശിക്കാന്‍ ഒരു റിവ്യു സഹായിക്കുന്നു. ഒരു കൃതിയുടെ വായനാനുഭവം സംബന്ധിച്ച വാദങ്ങളും വിയോജിപ്പും രേഖപ്പെടുത്താനുള്ള ഇടമാണ് ഓരോ റിവ്യുവും.

പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.