DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് ഓൺലൈൻ ബുക്സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു : ഓര്‍ഡര്‍ ചെയ്യൂ, വായിക്കൂ!

ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ പുസ്തകശാല പൂര്‍ണ്ണമായും പ്രവര്‍ത്തനമാരംഭിച്ചു. വായനക്കാര്‍ക്ക് ഇന്നുമുതല്‍ ഓണ്‍ലൈനിലൂടെ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ലോക്ക് ഡൗണിനു ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഏറ്റവും പുതിയ മലയാളം – ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.
സൊമാറ്റോ ആപ്പ് മുഖേന എല്ലാ ജില്ലകളിലും പുസ്തകവിതരണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷണത്തോടൊപ്പം ഇനി പുസ്തകങ്ങളും ഓര്‍ഡര്‍ ചെയ്യാം. പുസ്തകം വായനക്കാരുടെ വീടുകളിലെത്തും. ഇന്ത്യയില്‍ ആദ്യമായി ഡി സി ബുക്‌സാണ് ഇത്തരമൊരു സംരംഭത്തിനു തുടക്കം കുറിച്ചത്.

Comments are closed.