DCBOOKS
Malayalam News Literature Website

പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് ആരംഭിച്ചു

പ്രവാസി മലയാളികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റിന് ഡിസംബര്‍ 1ന് തിരുവല്ല ഡി സി ബുക്സില്‍ തുടക്കമായി. തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്സിലെ കറന്റ് ബുക്‌സില്‍ നടക്കുന്ന പുസ്തകോത്സവം ഒരു മാസത്തിലധികം നീണ്ടുനില്‍നില്‍ക്കും. 2022 ജനുവരി 10ന്  എന്‍.ആര്‍.ഐ ഫെസ്റ്റ് അവസാനിക്കും.

ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ഡി സി ബുക്‌സ് ബിഗ് സെയില്‍ എന്ന പേരില്‍
മികച്ച ഓഫറുകളും പുസ്തകപ്രേമികള്‍ക്കായി കാത്തിരിക്കുന്നു.

ഏവര്‍ക്കും സ്വാഗതം

Comments are closed.