DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് മെഗാ ബുക്ക് ഫെയർ ഒക്ടോബർ 6 മുതൽ കൊച്ചിയിൽ

ഡി സി ബുക്സ് മെഗാ ബുക്ക് ഫെയർ ഒക്ടോബർ 6 മുതൽ കൊച്ചിയിൽ. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന പുസ്തകമേള വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് എസ്.ഹരീഷ് ഉദ്ഘാടനം ചെയ്യും. പി.പ്രകാശ് അധ്യക്ഷനാകും. എം.എസ്.ബനേഷ്, പ്രസന്ന കെ.വർമ്മ തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും. ഒക്ടോബർ 15നു പുസ്തകമേള സമാപിക്കും.

വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളാണ് മേളയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി മേളയില്‍ ഒരുക്കിയിട്ടുണ്ട്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.