DCBOOKS
Malayalam News Literature Website

ഡി.സി മെഗാ ബുക്ക് ഫെയര്‍; സാംസ്‌കാരികോത്സവത്തിന് തുടക്കമായി

തിരുവനന്തപുരം: ഇംഗ്ലീഷ്- മലയാളം പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ഡി.സി ബുക്‌സ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളക്കും സാംസ്‌കാരികോത്സവത്തിനും ആവേശകരമായ തുടക്കം.

മേളയുടെ ആദ്യ ദിനമായ ജൂണ്‍ 30-ന് അധ്യാപിക ദീപാ നിശാന്ത് രചിച്ച കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന കൃതിയുടെ പുസ്തകപ്രകാശനവും ഒപ്പം, ദീപാ നിശാന്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ഒറ്റമരപ്പെയ്ത്തിന്റെ കവര്‍ചിത്രാവതരണവും നടന്നു. ലക്ഷ്മീദേവിയുടെ കൊലുസണിയാത്ത മഴ എന്ന പുതിയ കൃതിയുടെ പ്രകാശനവും ഇതോടൊപ്പമുണ്ടായിരുന്നു. ഡോ. ജോര്‍ജ് ഓണക്കൂര്‍, ഭാഗ്യലക്ഷ്മി, ലക്ഷ്മീദേവി, ബി. അരുന്ധതി, ദീപാ നിശാന്ത്, വിധു വിന്‍സെന്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുസ്തകമേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ലക്ഷക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള ഒരു സുവര്‍ണാവസരമാണിത്. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 15 വരെയാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് വരെയാണ് മേളയുടെ സമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9946109646

 

വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.