DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 21 മുതല്‍ കോഴിക്കോട്

കോഴിക്കോടിന്റെ വായനാപ്രേമികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2019 ഡിസംബര്‍ 21 മുതല്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു (മാവൂര്‍ റോഡ്) സമീപമുള്ള മൈതാനത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരജേതാവ് കെ.പി.രാമനുണ്ണി 21-ാം തീയതി വൈകിട്ട് 6 മണിക്ക് ബുക്ക് ഫെയര്‍ ഉദ്ഘാടനം ചെയ്യും.

വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളാണ് മേളയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി മേളയില്‍ ഒരുക്കിയിട്ടുണ്ട്. 2020 ജനുവരി 4-ാം തീയതി ബുക്ക് ഫെയര്‍ സമാപിക്കും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പരുകള്‍: 9745302821,04952727299

Comments are closed.