DCBOOKS
Malayalam News Literature Website

എസ്. ഹരീഷിന്റെ മീശ നോവല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചു


കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എസ്. ഹരീഷിന്റെ പുതിയ നോവല്‍ മീശ ഡി.സി ബുക്‌സ്  പ്രസിദ്ധീകരിച്ചു. ഇന്നലെ മുതല്‍ ഡി.സി ബുക്‌സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറിലും ഡി.സി ബുക്‌സ് ശാഖകളിലും പുസ്തകം ലഭ്യമാണ്.

ഡി.സി ബുക്‌സ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രിയമുള്ളവരേ,

എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവര്‍ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിപ്പിട്ടിരുന്നെങ്കിലും എസ്. ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വി.കെ.എന്നിന്റെയോ ചങ്ങമ്പുഴയുടെയോ വി.ടിയുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു, താങ്കളുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പോടെ.

സ്‌നേഹത്തോടെ,

ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം

മീശ നോവല്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

മീശ നോവല്‍ ഇ-ബുക്ക് വഴി വായിക്കാന്‍

Comments are closed.