DCBOOKS
Malayalam News Literature Website

കുട്ടി വായനക്കാര്‍ക്കായി ഇതാ ഇമ്മിണി വലിയ ഓഫറുകള്‍!

കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ ഏവര്‍ക്കും ഒത്തിരി ഇഷ്ടമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കൊച്ചുകുട്ടികളുടെ ബുദ്ധിയെ കൂടി ഉണര്‍ത്താന്‍ സഹായിക്കുന്നവയാണ് കഥകള്‍. പണ്ടെല്ലാം കഥയുടെ മായികലോകം തുറന്നിട്ടത് വീടുകളിലെ മുത്തശ്ശിമാരായിരുന്നു. എന്നാല്‍ ഇന്നത്തെ അണുകുടുംബ ജീവിതത്തില്‍ ആര്‍ക്കും ഒന്നിനും സമയമില്ല.

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി ഡിസി ബുക്‌സ് നല്‍കുന്നു ഇതാ ഇമ്മിണി വലിയ ഓഫറുകള്‍. കൊച്ചുകൂട്ടുകാരെ വായനയുടെ വലിയ ലോകം പരിചയപ്പെടുത്തുന്ന നിരവധി പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഗ്രേറ്റ് ബുക്‌സ് ടു റീഡ് ഓഫറിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കുട്ടികളെ വായനയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമത്തില്‍ ഡിസി ബുക്‌സിനൊപ്പം നിങ്ങളും പങ്കാളിയാകൂ.

ബാലസാഹിത്യരചനകള്‍ക്ക് പുറമേ  ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത സാഹിത്യവിഭാഗങ്ങളിലായി നൂറുകണക്കിന് പുസ്തകങ്ങളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്കായി കാത്തിരിക്കുന്നത്.

ഇപ്പോള്‍ തന്നെ ഓർഡർ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ.

Comments are closed.