DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ഡിജിറ്റൽ ബുക്ക് ഷെൽഫ്; ഇന്നത്തെ പുസ്തകങ്ങളിൽ ചിലതിലുടെ ഒരു യാത്ര

Image result for reading books

 

 

 

 

 

 

സാക്കിന്റെ ഇതിഹാസം

Textമലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഓ വി വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം “ചെതലിമലയുടെ താഴ്വാരത്തിലെ ഒരു കൊച്ചു ഗ്രാമത്തിന്റെ കഥ എന്ന വ്യാജേന പച്ചയായ മനുഷ്യ ജീവിതത്തെ ആണ് കഥാകാരൻ വരച്ചു കാണിച്ചത്. അതുൾക്കൊണ്ടത് കൊണ്ടാണ് മലയാളികൾ ഇന്നും ആ നോവൽ നെഞ്ചേറ്റുന്നത്. കൂമൻകാവിൽ ബസ്സിറങ്ങുന്ന രവി എന്ന അധ്യാപകൻ കാണുന്ന കാഴ്ചകളിലൂടെ ആണ് കഥ പുരോഗമിക്കുന്നത്. ഒരു പറ്റം ദുർബലരായ മനുഷ്യരുടെ കഥയാണ് ഖസാക്കിന്റെ ഇതിഹാസം.

സ്മാരക ശിലകള്‍

മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ വ്യാര്‍ത്ഥതയെക്കുറിച്ചും മരണത്തിന്റെയും ശ്യൂന്യതയുടെയും സങ്കീര്‍ണ്ണതയെക്കുറിച്ചും ഒരേ Textസ്വരത്തില്‍ വാചാലരായ സമകാലികരില്‍ നിന്നും ചരിത്രപരമായി വേറിട്ടു നില്ക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സര്‍ഗ്ഗാത്മകവ്യക്തിത്വം അതിന്റെ ഏറ്റവും സഫലമായ ആവിഷ്കാരം കണ്ടെത്തുന്നത് സ്മാരക ശിലകള്‍ എന്ന നോവലിലാണ്. പുരാതനമായ പളളിയുടെയും പളളിപ്പറമ്പിന്റെയും കഥ, പറമ്പു നിറഞ്ഞു കിടക്കുന്ന ശ്‌മശാനത്തിന്റെയും കെട്ടുകഥകള്‍ പറയാന്‍ കഴിയുന്ന ശ്‌മശാനവാസികളുടെയും കഥ. ഉയിര്‍ത്തെണീക്കുകയും വീണ്ടും ജീവിക്കുകയും ചെയ്യുന്ന ശ്‌മശാനവാസികള്‍. ‘സ്‌മാരകശിലകളു‘ടെ ജീവന്‍ മനുഷ്യരാണ്‌. സ്‌മാരകശിലകളാവുന്ന അനശ്വരരായ മനുഷ്യര്‍.

ബുധിനി

Textരാഷ്ടനിർമ്മാണത്തിന്റെ പേരിൽ പിഴുതെറിയപ്പെട്ട, താഴേക്കിടയിലുള്ള സമൂഹത്തിന്റെ പ്രതിനിധിയാണ് ബുധിനി. അതിവിപുലമായ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ‘ബുധിനി‘ മുന്നേറുന്നത്. ആധുനിക ഇന്ത്യയിൽ ജനിച്ച ഒരു സ്ത്രീയുടെ കഥയാണത്. വെറും കഥയല്ല, മറിച്ച് വലിയൊരു ജീവിത ചിത്രമായാണ് നോവലിസ്റ്റ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. ദാമോദർ വാലി അണക്കെട്ട് എന്ന ഇന്ത്യൻ വികസന ചരിത്രത്തിലെ നിർണായക നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു കഥയായാണ് ഇത് ചിത്രീകരിച്ചിട്ടുള്ളത്. അതിന്റെ യാദൃശ്ചിക ഇരയായി മാറിയ ഒരു വ്യക്തിയെക്കുറിച്ച് മാത്രമല്ല, അതിലൂടെ ചരിത്രത്തിൽ നിന്നും മാഞ്ഞുപോയ ഒരു ജനതയെക്കുറിച്ചു കൂടിയുള്ള വലിയൊരുചിത്രം ഈ നോവലിലൂടെ സാറാ ജോസഫ് വരച്ചിടുന്നുണ്ട്.

ശ്യാമമാധവം

പ്രശസ്ത കവി പ്രഭാ വർമ്മയുടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള കൃതിയാണ് ശ്യാമമാധവം. കൃഷ്ണന്റെ മനസ്സിന്റെ മറുവശമാണ് Textപ്രഭാവർമ്മ തന്റെ ശ്യാമമാധവത്തിൽ പറയുന്നത്. മാത്രവുമല്ല, അത് മഹാഭാരതകഥയുമായി ഒത്തുപോകുന്നതുമാണ്. ശ്രീകൃഷ്ണന് ദുഃഖിക്കാൻ അവകാശമില്ലേ? പശ്ചാത്തപിക്കാൻ അവകാശമില്ലേ? അറിഞ്ഞാ അറിയാതെയോ വന്നുപറ്റിയ തെറ്റുകൾ തെറ്റാണെന്ന് വിലയിരുത്തിക്കൂടെന്നുണ്ടോ? മുപ്പത്തിനാലാം വയസ്സിൽ ഒരു വൃക്ഷക്കൊമ്പിൽ വെറുതെയിരുന്ന ശ്രീകൃഷ്ണന്റെ കാൽവിരൽത്തുമ്പിൽ ഒരു വേടന്റെ കൂരമ്പേറ്റു. അമ്പേറ്റപ്പോൾ അദ്ദേഹത്തിനും വേദനയുണ്ടായി. മരണം ആസന്നമായിരിക്കുന്നു എന്ന സത്യം അദ്ദേഹം അറിയുന്നു. മരണത്തെ വരിക്കുന്നതിനു തൊട്ടുമുമ്പ് ശ്രീകൃഷ്ണൻ താൻ ചെയ്തുപോയ അപരാധങ്ങളെ അയവിറക്കുന്നതാണ് ശ്യാമമാധവം.

അഗ്നിസാക്ഷി

Textനമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന അന്ധമായ ആചാരങ്ങളുടെ ബന്ധനത്തില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന സ്ത്രീകളുടെ കഥ പറയുന്ന നോവലാണ് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷി. ഒരു കാലഘട്ടത്തിന്റെ ഐതിഹാസിക ചരിത്രത്തിന്റെ നേര്‍ സാക്ഷ്യം കൂടിയാണ് മനോജ്ഞമായ ഈ കൃതി. പഴയ ആചാരങ്ങള്‍ കുമിഞ്ഞു കൂടിക്കിടക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തിലേക്ക് വേളി കഴിച്ച് എത്തുന്ന പുരോഗമനാശയങ്ങള്‍ മനസ്സില്‍ താലോലിച്ചിരുന്ന ഒരു നമ്പൂതിരി സ്ത്രീയുടെ (അന്തര്‍ജ്ജനത്തിന്റെ) ആത്മസംഘര്‍ഷണങ്ങള്‍ അനാവരണം ചെയ്യുന്നതാണ് അഗ്നിസാക്ഷിയെന്ന നോവല്‍.

 

ദിവസവും ഓരോ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് സൗജന്യമായി വായിക്കുന്നതിനുള്ള അവസരമാണ് ഡി സി ബുക്‌സ് പ്രിയവായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഒപ്പം എല്ലാ ദിവസവും വ്യത്യസ്തങ്ങളായ 30 പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാനും കഴിയും.

ഇന്നത്തെ 30 പുസ്തകങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡി സി ബുക്‌സ് ആപ്പ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Comments are closed.