DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബർ 15 മുതൽ ഇരിങ്ങാലക്കുടയില്‍

ഈ അവധിക്കാലം വായനയുടെ ഉത്സവകാലമാക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബർ 15 മുതൽ 30 വരെ ഇരിങ്ങാലക്കുടയില്‍. ടൗണ്‍ ഹാളിന് സമീപം അയ്യങ്കാളി സ്‌ക്വയറിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. വായനക്കാര്‍ക്ക് ഇഷ്ടപുസ്തകങ്ങള്‍ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനുള്ള ഒരപൂര്‍വ്വ അവസരമാണിത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 9946109667, 0480 2820667

Comments are closed.