DCBOOKS
Malayalam News Literature Website

പഴയ പുസ്തകങ്ങള്‍ തിരഞ്ഞുമടുത്തവർക്കായി ഇതാ ഒരു സന്തോഷവാർത്ത, നൂറുകണക്കിന് ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ ഇപ്പോള്‍ വാങ്ങൂ 50% വിലക്കുറവില്‍!

പഴയ പുസ്തകത്താളുകളെ എക്കാലത്തും ഇഷ്ടപ്പെടുന്നവരാണ് പുസ്തകപ്രേമികള്‍. പഴയ എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും എക്കാലത്തും നെഞ്ചോട് ചേര്‍ക്കുന്നവര്‍. ഇങ്ങനെ പഴയ പുസ്തകങ്ങള്‍ തേടി നഗരങ്ങളിലെ വായനശാലകളിലും ,പുസ്തകക്കടകളിലും,
പൊടിപിടിച്ച പുസ്തകക്കെട്ടുകള്‍ക്കിടയിലുമൊക്കെ നിങ്ങള്‍ ചില പുസ്തകങ്ങള്‍ തേടി നടന്നിട്ടില്ലേ? അങ്ങനെ പുസ്തകക്കടകളില്‍ നിങ്ങള്‍ തേടി നടന്ന 300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി ബുക്‌സ്ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ പകുതി വിലയില്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമേ മറ്റ് പ്രസാധകരുടെയും പുസ്തകങ്ങള്‍ ഓഫറോടു കൂടി ഇപ്പോള്‍ സ്വന്തമാക്കാവുന്നതാണ്.
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇന്ന് ഒരു ദിവസത്തേയ്ക്ക് മാത്രമാകും ഓഫര്‍ ലഭ്യമാകുക.

സുഗതകുമാരി, റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ്, വേലായുധന്‍ പണിക്കശ്ശേരി, ഷൂസേ സരമാഗു, മന്ദാകിനി നാരായണന്‍, കെ.സരസ്വതിയമ്മ, വി.മധുസൂദനന്‍ നായര്‍, ഓര്‍ഹന്‍ പാമുക് തുടങ്ങി നിരവധി  എഴുത്തുകാരുടെ  പുസ്തകങ്ങള് 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പി.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമാകുന്ന നിരവധി പുസ്തകങ്ങള്‍ പകുതിവിലയില്‍ ലഭ്യമാണ്.

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

*പുസ്തകങ്ങൾ പഴയ പതിപ്പുകളായതിനാൽ പേജുകൾക്ക് കേടുപാടുകൾ ഉണ്ടായേക്കാം

Comments are closed.