DCBOOKS
Malayalam News Literature Website
Rush Hour 2

ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ യുദ്ധസമാന സാഹചര്യം: ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ വളരെ മോശം അവസ്ഥയാണ്. ഈയടുത്ത് ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. വളരെ ഭയാനകമായ സ്ഥിതിവിശേഷമാണിത്. സാഹചര്യം ശാന്തമാക്കാന്‍ യു.എസ് പരിശ്രമിക്കുകയാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ തന്നെ നിരവധി പേര്‍ കൊല്ലപ്പെട്ടു. യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. യു.എസ് അതിനുവേണ്ടിയുള്ള ശ്രമത്തിലാണ്. ഇന്ത്യ വളരെ ശക്തമായ എതിര്‍പ്പിലാണ്. അവര്‍ക്ക് 50 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. തനിക്ക് അവരുടെ അവസ്ഥ മനസ്സിലാകും. യു.എസ് ഭരണകൂടം ഇരുരാജ്യങ്ങളിലെ നേതാക്കളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

Comments are closed.