DCBOOKS
Malayalam News Literature Website

ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’ 20-ാം പതിപ്പില്‍

എഴുപത്തയ്യായിരത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ  ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാന്‍ 20-ാം പതിപ്പില്‍. എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടിയ പുതിയ പതിപ്പ് ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന കൃതിയാണ് ‘ദൈവത്തിന്റെ ചാരന്മാര്‍’. നിരവധി കോപ്പികള്‍ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം പുറത്തിറങ്ങിയ ജോസഫ് അന്നംകുട്ടിയുടെ പുസ്തകം. ഓര്‍മകളുടെ കൂടാരത്തില്‍നിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകള്‍. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം.

എന്റെ ജീവിതത്തിലും ഒരുപാടാളുകള്‍ വന്നു. അങ്ങനെ വന്നവരെ, എന്നെ തൊട്ടവരെ, എന്നെ കുറെക്കൂടി നല്ലൊരു മനുഷ്യനാകാന്‍ പ്രേരിപ്പിച്ചവരെ ഞാന്‍ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാര്‍. ഇവരെ പരിചയപ്പെട്ടു കഴിയുമ്പോള്‍ നിങ്ങള്‍ ഒരുപക്ഷേ, സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങിയെന്നിരിക്കും, നിങ്ങളുടെ ജീവിതത്തിലേക്ക് അയയ്ക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്താന്‍. പല വേഷങ്ങളില്‍ അവര്‍ നിങ്ങളുടെ ചുറ്റിലുമുണ്ട്. അവരെ കാണുവാനും കേള്‍ക്കുവാനും മനസ്സിലാക്കുവാനും ഈശ്വരന്‍ നിങ്ങള്‍ക്ക് പുതിയൊരു കണ്ണും ചെവിയും ഹൃദയവും നല്‍കട്ടെ –ജോസഫ് അന്നംകുട്ടി ജോസ്.

നിങ്ങളുടെ കോപ്പി ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.