DCBOOKS
Malayalam News Literature Website

കൊച്ചി സെന്‍ട്രല്‍ സ്‌ക്വയര്‍ മാളില്‍ ജോസഫ് അന്നംകുട്ടി ജോസ് എത്തുന്നു

പ്രചോദനാത്മക വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ ജോസഫ് അന്നംകുട്ടി ജോസിന്റെദൈവത്തിന്റെ ചാരന്മാര്‍‘ എന്ന ഏറ്റവും പുതിയ കൃതിയുടെ പുസ്തകപ്രകാശനം മാര്‍ച്ച് 30ന്. കൊച്ചിയിലെ സെന്‍ട്രല്‍ സ്‌ക്വയര്‍ മാളില്‍ വെച്ച് സംവിധായകന്‍ ജിസ് ജോയിയും എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസും ചേര്‍ന്ന് പുസ്തകം പ്രകാശിപ്പിക്കും.

ശനിയാഴ്ച വൈകിട്ട് മൂന്നു മുതല്‍ 5.30 വരെ തത്സമയം സെന്‍ട്രല്‍ സ്‌ക്വയര്‍ മാളില്‍  ജോസഫ് അന്നംകുട്ടി ജോസ് ആരാധകരുമായി സംവദിക്കുന്നുണ്ട്. ഇതുവരെ പ്രീബുക്ക് ചെയ്യാത്തവര്‍ക്കും ജോസഫ് അന്നംകുട്ടിയുടെ കൈയ്യൊപ്പോടു കൂടി ഇവിടെ നിന്ന് പുസ്തകങ്ങള്‍ സ്വന്തമാക്കാം.

വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ തനിക്ക് ലഭിച്ച അറിവും അനുഭവങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് ജോസഫ് അന്നംകുട്ടി ജോസ് ദൈവത്തിന്റെ ചാരന്‍മാര്‍ എന്ന കൃതിയിലൂടെ. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

Comments are closed.