DCBOOKS
Malayalam News Literature Website

വി.വി. ദക്ഷിണാ മൂര്‍ത്തിക്ക് സ്മരണഞ്ജലിയുമായി ഓര്‍മ്മ പുസ്തകം പുറത്തിറക്കുന്നു

v-v-dakshinamoorthy

അന്തരിച്ച സി.പി.ഐ.എം. നേതാവ് വി.വി. ദക്ഷിണാ മൂര്‍ത്തിക്ക് സ്മരണഞ്ജലി അര്‍പ്പിച്ച് കോഴിക്കോട് കേളു ഏട്ടന്‍ പഠന കേന്ദ്രം പുസ്തകം തയ്യാറാക്കുന്നു. മൂര്‍ത്തി മാഷ് ഒരു ഓര്‍മ പുസ്തകം എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

മൂര്‍ത്തി മാഷുമായി അടുത്ത ബന്ധം പുലര്‍ത്തിയവരുടെ സ്മരണകളും വിലയിരുത്തലുകളുമാണ് പുസ്തകത്തിലുള്ളത്. അനുസ്മരണ കുറിപ്പുകള്‍ക്കപ്പുറത്ത് മാഷിന്റെ ജീവിതം അനാവരണം ചെയ്യുന്ന ജീവചരിത്ര ഗ്രന്ഥമാണിത്. അദ്ദേഹത്തിന്റെ ജീവിത പങ്കാളി ടി.എം. നളിനി ടീച്ചറുടെ ഓര്‍മ്മപ്പൂക്കള്‍ എന്ന കുറിപ്പ് ദക്ഷിണാ മൂര്‍ത്തിയിലെ മനുഷ്യസ്‌നേഹിയായ രാഷ്ട്രീയ പ്രവര്‍ത്തകനെ വരച്ച് കാട്ടുന്നു.

ദക്ഷിണാമൂര്‍ത്തിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്യും.

Comments are closed.