DCBOOKS
Malayalam News Literature Website

കുക്കിങ് വിത്ത് കിറ്റി

മനുഷ്യന് ഏറ്റവും അത്യാവശ്യം വേണ്ട കാര്യമാണ് ഭക്ഷണം. ഓരോ വ്യക്തിയുടേയും ഇഷ്ടങ്ങള്‍ വ്യത്യസ്തമാകുന്നത്‌പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഓരോ പ്രായത്തിലുമുള്ളവരുടെ ഭക്ഷണക്രമങ്ങളും. വിറ്റാമിനും കലോറിയും ഓരോ പ്രായക്കാര്‍ക്കും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇഷ്ടവിഭവങ്ങള്‍ കഴിക്കുന്നതിനൊപ്പംതന്നെ ആരോഗ്യകാര്യത്തിലും ഇന്നത്തെ ഭൂരിഭാഗം ആളുകളും ശ്രദ്ധപതിപ്പിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് അതിനെപ്പറ്റി വ്യക്തമായ ധാരണകളില്ല. അത്തരക്കാര്‍ക്ക് ഉപകരിക്കുന്ന പാചകപുസ്തകമാണ് കിറ്റി മെ കുര്യന്‍ തയാറാക്കിയ കുക്കിങ് വിത്ത് കിറ്റി.

കുട്ടികള്‍ക്ക് ,കൗമാരക്കാര്‍ക്ക്, യുവാക്കള്‍ക്ക്, പ്രായമായവര്‍ക്ക് – ഇങ്ങനെ മൂന്ന് വിഭാഗങ്ങളിലായി തരംതിരിച്ചാണ് കിറ്റി മെ കുര്യന്‍ ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. ഓരോ പ്രായത്തിലും നമുക്ക് അവശ്യമായ ഭക്ഷണം ഏതൊക്കെ എന്നു പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടാണ് ഓരോ വിഭാഗത്തിലേയും പാചകക്കുറിപ്പുകള്‍ കിറ്റി അവതരിപ്പിക്കുന്നത്. സാന്‍വിച്ചെസ്, കുക്കീസ് ഐന്റ് പുഡ്ഡിങ്‌സ്, കേക്‌സ് ആന്റ് മഫിന്‍സ്, സാലഡ്‌സ്, സൂപ്പ്സ്, റൈസ്, ജ്യുസ് തുടങ്ങി പത്തിലധികം വിഭാഗങ്ങളിലായാണ് ഇരുന്നൂറിലധികം പാചകക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്തമായ പാചകക്കുറിപ്പുകള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാചകത്തിലെ തുടക്കക്കാര്‍ക്കും ഒരേപോലെ സഹായകമാവും കുക്കിങ് വിത്ത് കിറ്റി(COOKING WITH KITTY) എന്ന പാചകപുസ്തകം.

ഇരുപത് വര്‍ഷത്തിധികമായി പാചകവിധികള്‍ പഠിപ്പിക്കുന്ന കിറ്റി തന്റെ നിരന്തരമായ പാചകപരീക്ഷണങ്ങളിലൂടെയാണ് ഈ വിഭവങ്ങള്‍ വളരെ കൃത്യതയോടെ പാകപ്പെടുത്തിയെടുത്തിയിരിക്കുന്നത്. കൊച്ചിയിലെ വിമലാലയം ഇന്‍സ്റ്റിറ്റിയൂട്ടിലും ഇന്‍ഡോറിലെ കനേഡിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും പാചകക്ലാസ്സുകള്‍ നടത്തിയ കിറ്റി നിരവധി കുക്കറി ഷോകളില്‍ ജഡ്ജായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇംഗ്ലിഷില്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന്റെ ഇ- ബുക്കിനായി ഇവിടെ ക്ലിക് ചെയ്യുക 

Comments are closed.