DCBOOKS
Malayalam News Literature Website

കോമ്പസ് ഗ്രൂപ്പിന്റെ സിഇഒ റിച്ചാര്‍ഡ് കസിന്‍സ് വിമാനാപകടത്തില്‍ മരിച്ചു

ലോകത്തെ ഏറ്റവും വലിയ കാറ്ററിങ് സ്ഥാപനമായ കോമ്പസ് ഗ്രൂപ്പിന്റെ സി ഇ ഒ റിച്ചാര്‍ഡ് കസിന്‍സ് വിമാനാപകടത്തില്‍ മരിച്ചു. റിച്ചാര്‍ഡ്‌സും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഞ്ചരിച്ച സീ പ്ലെയിന്‍ സിഡ്‌നി നദിയിലേക്ക് വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ആറുപേരാണ് മരിച്ചത്. ഇതില്‍ മൂന്നുപേര്‍ റിച്ചാര്‍ഡ്‌സിന്റെ മക്കളും ഭാവിവധുവുമാണ്. അദ്ദേഹത്തിന്റെ അടുത്ത രണ്ട് സുഹൃത്തുക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

സീ പ്ലെയിന്‍ പൈലറ്റും അപകടത്തില്‍ മരിച്ചു. അവധിയാഘോഷിക്കാനാണ് റിച്ചാര്‍ഡ്‌സും കുടുംബവും ഓസ്‌ട്രേലിയയില്‍ എത്തിയത്. ഓസ്‌ട്രേലിയന്‍ പോലീസ് യു കെ അധികൃതരെ അപകട വിവരം അറിയിച്ചിട്ടുണ്ട്.

ബ്രിട്ടന്‍ ആസ്ഥാനമായാണ് കോമ്പസ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. പതിനൊന്നു വര്‍ഷം കമ്പനിയെ നയിച്ചതിനു ശേഷം മാര്‍ച്ചില്‍ സ്ഥാനമൊഴിയാനിരിക്കുകയായിരുന്നു അമ്പത്തെട്ടുകാരനായ റിച്ചാര്‍ഡ്‌സ്. അപകടത്തെ കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Comments are closed.