DCBOOKS
Malayalam News Literature Website

കോമണ്‍വെല്‍ത്ത്: ഇന്ത്യക്ക് എട്ടാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനം സ്വര്‍ണ്ണത്തോടെ ഇന്ത്യയ്ക്ക് തുടക്കം. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ ജിതു റായ ആണ്് സ്വര്‍ണ്ണം നേടിയത്. 235.1 പോയിന്‍ന്റോടെ ഗെയിംസ് റെക്കോര്‍ഡടക്കമാണ് റായിയുടെ സ്വര്‍ണ്ണനേട്ടം. ഈ ഇനത്തില്‍ ആസ്‌ട്രേലിയയുടെ കെറി ബെല്‍ വെള്ളി നേടിയപ്പോള്‍ 214.3 പോയിന്റുമായി ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം സ്വന്തമാക്കി.

ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ഇന്ന് വെള്ളിനേട്ടം. . പുരുഷന്‍മാരടെ 105 കിലോയില്‍ പ്രദീപ് സിങ്ങാണ് വെള്ളി നേടിയത്. 352 കിലോഗ്രാം ഉയര്‍ത്തിയാണ് പ്രദീപിന്റെ നേട്ടം. എട്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും അടക്കം നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

 

Comments are closed.