DCBOOKS
Malayalam News Literature Website

‘കളക്ടർ ബ്രോ’ എന്ന് വിളിക്കാൻ ഞങ്ങൾക്കൊകെ തന്ന സ്വാതന്ത്ര്യമായിരുന്നു ഈ പുസ്തകം വായിക്കാനുള്ള ഊർജവും!

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ‘ യ്ക്ക് അശ്വതി ശിവദാസ് എഴുതിയ വായനാനുഭവം 

‘കളക്ടർ ബ്രോ ഇനി ഞാൻ തള്ളട്ടെ’ ബഹുമാനപ്പെട്ട, അതിലേറെ പ്രിയപ്പെട്ട ശ്രീ പ്രശാന്ത് ഐ എ എസ് അഥവാ നമ്മുടെ സ്വന്തം കളക്ടർ ബ്രോ ഇങ്ങനെയൊരു പുസ്തകം എഴുതി എന്നറിഞ്ഞത് തൊട്ട് വായിക്കാനായുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.. ആമസോൺ available ആയപ്പോൾ വാങ്ങിക്കാൻ സാധിച്ചില്ല.. അപ്പോഴാണ് ഈയടുത്ത് story tell എന്ന ബുക് റീഡിംഗ് ആപ്പിൽ ഓഡിയോ version ഉള്ളതായി അറിഞ്ഞത്..പിന്നെ ശടെപെടെന്ന് സ്റ്റോറി tell തപ്പി തുടങ്ങി. ഏറെ സന്തോഷം തോന്നിയത് എഴുതിയ ആളിൻ്റെ ശബ്ദത്തിൽ തന്നെ എഴുതിയ വാക്കുകളുടെയും വാക്യങ്ങളുടെയും ആശയമുൾക്കൊണ്ട് കേർക്കൂന്നതാണ്.. ചുരുക്കി പറഞാൽ കുത്തും കോമയും വിടാതെ കേൾക്കുമ്പോൾ ..അതിൻ്റെ ഒരു ഇത്… വേറെ തന്നെ ആണ്. മുൻപ് പറഞ്ഞപോലെ കളക്ടർ ബ്രോ യോടുള്ള ബഹുമാനവും ആരാധനയും പിന്നെ ഞങ്ങൾ കൊഴികോട്ട്ക്കരുടെ സ്പന്ദനം അറിഞ്ഞാണ് ഇതെഴുതിയത് എന്ന് കേട്ടപ്പോള് ഉള്ള പരമാനന്ദം കൂടി ആയപ്പോൾ വായിക്കാനുള്ള ഊർജം വല്ലാണ്ടെ കൂടി.
ഐ എ എസ് ക്കാരുടെ എഴുത്തിനും പറച്ചിലിനും പൊതുവേ മുദ്ര കുത്തിയ ഒരു രീതി ഉണ്ടെന്നാണ് എൻ്റെ ഒരു ധാരണ. അവർക്ക് ലഭിച്ച പദവിയുടെയും ചെയ്ത ജോലികളുടെയും ഗൗരവവും പ്രാധാന്യവും പൂർണമായും വാക്കുകളിലൂടെ വിവരിക്കുമ്പോൾ അക്ഷരങ്ങൾക്ക് അല്പം കനം കൂടാം..സ്വാഭാവികം.എന്നാലിവിടെ തനതായ ശൈലിയിൽ നർമ്മത്തിൽ ചാലിച്ച് നമ്മുടെ ബ്രോ വേറൊരു ലെവലി ലാണ് പറഞ്ഞുപോകുന്നത്. അദ്ദേഹം കോഴിക്കോട് കളക്ടർ ആയി സേവനമനുഷ്ഠിച്ച രണ്ടു വർഷക്കാലത്തെ അനുഭവങ്ങളാണ് ‘ഇനി ഞാൻ തള്ളട്ടെ ‘എന്ന് വിനയത്തോടെ മുൻകൂർ ജാമ്യം എടുത്ത് പറഞ്ഞിരിക്കുന്നത്.
കോഴിക്കോടിൻ്റെ ആത്മവുറങ്ങുന്നത് കുതിരവട്ടം മാനസകാരോഗ്യ കേന്ദ്രത്തിലാണെന്നാണ് പലതവണയായി ആവർത്തിച്ചു പറയുന്നുണ്ട്. ആദ്യം കേട്ടപ്പോള് എന്താണ് ഉദ്ദേശക്കുന്നതെന്ന് മനസ്സിലായില്ല. മുഴുവൻ കേട്ടു കഴിഞ്ഞപ്പോഴും പൂർണമായി മനസ്സിലായി എന്നല്ല. എന്നാലും ആ മതിൽ കെട്ടിനുള്ളിൽ നമ്മളിലെ മാനുഷികതയെ തൊട്ടുണർത്തും വിധം പലതും സംഭവിക്കുന്നുണ്ട് എന്ന് വ്യക്തമായി..വികാരജീവിയൊന്നും ആവണ്ട ഇരുമ്പഴിക്കുള്ളിലെ താളം തെറ്റിയ ആത്മാക്കളെ അറിയുമ്പോൾ കണ്ണുകൾ ഈറനണിയാൻ.
ബ്രോ യുടെ വാക്കുകൾ തന്നെ കടമെടുക്കുകയാണ്…നമുക്ക് വളരെ ചെറുതാണ് എന്ന് തോന്നുന്ന പലതും അവർക്ക് വളരെ വലുതാണ്…ഇത് എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്..മറക്കാനാവാത്ത വിധം.
‘compassionate കോഴിക്കോട്’, Compassionate എന്ന വാക്കിൻ്റെ അർഥം ഇത്രത്തോളം മനോഹരമാക്കി തന്നതിന് സാഷ്ടാംഗം പ്രണാമം. സമാന ചിന്തകളും സ്വപനങ്ങളുമായ ഒരുപാട് സുമനസ്സുകളുടെ പ്രയത്നം. പേരെടുത്ത് പരാമർശിച്ചവരെ എല്ലാം നന്ദിയോടെ സ്മരിക്കുന്നു. പേരും പ്രശസ്തിയും ഫോട്ടോ പിടുത്തവും ഭ്രഷ്ട് കൽപ്പിചൊരു compassion, അതാണ് ഏറെ Textസന്തോഷിപ്പിച്ചത്.. കരുണയും ദയയും പ്രദർശന മാർക്കറ്റിൽ വിലസി നടക്കുന്ന കാലമാണിത്…
പിന്നെ മാനന്തവാടിയിലെ ആദിവാസി സമൂഹങ്ങളിലെ ചെറിയ വലിയ വിശപ്പിൻ്റെ വിളികളും ജീവിതവും തമ്മിലുള്ള അഭേദ്യമായ ബന്ധം പറയാതെ പറയുന്നത് നമ്മളൊക്കെ വല്ലാതെ ഭാഗ്യം ചെയ്തവരാണ് എന്ന് തോന്നി പോയി. അവിടേയും കൂട്ടായ പ്രവർത്തനം ഫലവത്തായി കണ്ടതിൽ വല്ലാതെ സന്തോഷം… വീണ്ടും നമ്മുടെ കോഴിക്കോടൻ കഥകൾ…നടപ്പാക്കിയ പദ്ദ്തികൾക്ക് പേരു വന്നതിനു പിന്നിലും ചിന്ന ‌ചിന്ന കഥകളുണ്ട്. ബ്രോയുടെ സിനിമ പ്രേമം ചെറുതൊന്നുമല്ല മക്കളെ. സവാരി ഗിരി ഗിരി ..വിദ്യാർഥികളുടെ യാത്ര മാർഗം സുഗമമാക്കാൻ നടപ്പിലാക്കിയ പദ്ധതിയാണിത്.
പിന്നെ ഓപ്പറേഷൻ സുലൈമാനി , അതുല്യ പ്രതിഭ തിലകൻ ചേട്ടൻ സിനിമയിൽ പറഞ്ഞപോലെ സുലൈമാനി യിൽ രുചി കൂട്ടുന്നത് അല്പം മോഹബത് കൂടെ ചേരുമ്പോഴാണ്.. ഓപേറേഷൻ സുലൈമാനിയിലും നിറഞ്ഞു കവിഞ്ഞു ഒഴുകിയതും മോഹബത് തന്നെ ആയിരുന്നു… പട്ടിണിയും വിശപ്പും അനുഭവിക്കുന്നവരെ സഹായിക്കുക എന്നതിലുപരി അഭിമാനക്ഷത മേൽക്കാതെ വിശക്കുന്നവർക്ക് വിശപ്പ് മാറ്റാൻ പറ്റുക.. എന്നതിൽ നിറയുന്ന നിർവൃതി.
കോഴിക്കോടിൻ്റെ സ്പന്ദനം ബീച്ചിൻ്റെ തിരമാലകളുടെ താളത്തിലാവാനാണ് സാധ്യത.. ആ താളം കൃത്യമായി അറിഞ്ഞത് കൊണ്ടാവണം ബീച്ച് നവീകരണവും കലക്ടറും സംഘവും ഏറ്റെടുത്തിരുന്നു.പിന്നെ കുളം കോരിയാൽ ബിരിയാണി, ഏയ് ഓട്ടോ..ഇങ്ങനെ നീളുന്നു അവരുടെ ആശയങ്ങും പദ്ധതികളും.
സഹായമർഹിക്കുന്നവരെ നമ്മളാലാകുന്നവിധം സഹായിക്കുക, ഇത് സാമാന്യ ബോധത്തിൽ നിന്നും ഉരുത്തിരിയുന്ന പരമ പ്രധാനമായ ഒരു thought process ആണെന്നറിയാം.എന്നാൽ അതിനുമപ്പുറം സഹായിക്കുന്നവരുടെയും അത് സ്വീകരിക്കുന്നവരുടെയു സ്വകാര്യതയെ പരിപൂർണമായി അംഗീകരിച്ചുകൊണ്ട് യഥാ സമയം യഥാക്രമം ഒരാളിൽ നിന്ന് ഒരായിരം ആളുകളില്ലേക്കും , അതിനുമപ്പുറവും ജാതിമതഭേദമന്യെ സഹായമെത്തിക്കുക അതിനായി സുമനസ്സുകളുടെ ഒന്നിപ്പിക്കുക,അതിനായി പദ്ദ്തികൾ രൂപീകരിക്കുക അതിനുവേണ്ടി പ്രയത്നിക്കുക ,പിന്നീട് നൽകിയ സഹായത്തിനു പ്രത്യുപകാരമായി മനസ്സ് നിറഞ്ഞ പുഞ്ചിരിയും സ്നേഹവും മാത്രം പ്രതീക്ഷിക്കുക… ഇത്രയുമൊക്കെ ആണു ഈ പുസ്തകത്താളിൽ ഉടനീളം അദ്ദേഹം അനുഭവങ്ങളിലൂടെ വിവരിച്ചു പോയത്.
കളക്ടർ ബ്രോ എന്ന് വിളിക്കാൻ ഞങ്ങൾക്കൊകെ തന്ന സ്വാതന്ത്ര്യമായിരുന്നു ഈ പുസ്തകം വായിക്കാനുള്ള ഊർജവും…ജനകീയനായ കളക്ടർ എങ്ങനെ എല്ലാം ആയിരിക്കണമെന്ന് വ്യക്തമാക്കിയിരിക്കുന്നു…താങ്കളുടെ ആഗ്രഹം പോലെ ‘Compassionate India’ യും നമുക്ക് നടപ്പിലാക്കാൻ സാധിക്കട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു..ഒരുപാട് സ്നേഹവും ബഹുമാനവും സാർ..

Comments are closed.